Thursday, March 29, 2012

പുതിയ നിയമം പൂര്‍ണം എന്നു പറയുന്ന നവീകരണ വിഭാഗത്തോട് ബൈബിളില്‍ നിന്ന് തന്നെ ചില ചോദ്യങ്ങള്‍....

പുതിയ നിയമം പൂര്‍ണം എന്നു പറയുന്ന നവീകരണ വിഭാഗത്തോട് ബൈബിളില്‍ നിന്ന് തന്നെ ചില ചോദ്യങ്ങള്‍....
1.
കൊലോസ്സിയര്‍ 4:16 –“നിങ്ങളുടെ ഇടയിൽ ഈ ലേഖനം വായിച്ചു തീർന്നശേഷം ലവുദിക്യസഭയിൽ കൂടെ വായിപ്പിക്കയും ലവുദിക്യയിൽനിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്-വീന്‍.”
ഈ ലവുധിക്യ ലേഖനം ബൈബിളില്‍ ഉണ്ടോ ?
2.
1 കൊരിന്ത്യര്‍ 5:9 – “ദുര്‍ നടപ്പുകാരോട് സംസർഗ്ഗം അരുതു എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്കു എഴുതീട്ടുണ്ടല്ലോ.”
കൊരിന്ത്യര്ക്കു എഴുതിയ ഏതെങ്കിലും ലേഖനത്തില്‍ ഇങ്ങനെ പറഞ്ഞതായി കാണിക്കാമോ ?
3.
ഫിലിപ്പിയര്‍ 4:9 –“ എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.”
കേട്ടും കണ്ടും ഉള്ളത് എന്നു വച്ചാല്‍ എഴുതപെട്ടത്‌ മാത്രം എന്നാണോ അര്‍ഥം ?
4.
2 യോഹന്നാന്‍ 1:12 – “നിങ്ങൾക്കു എഴുതുവാൻ പലതും ഉണ്ടു: എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂർണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വന്നു മുഖാമുഖമായി സംസാരിപ്പാൻ ആശിക്കുന്നു”.
ഈ വാക്യം നിങ്ങളുടെ ആശയങ്ങളുമായി എങ്ങനെ യോജിക്കുന്നു ? ഇങ്ങനെ മുഖാമുഖം ആയി സംസാരിച്ചത് എല്ലാം ബൈബിളില്‍ ഉണ്ടോ ?
5.
3 യോഹന്നാന്‍ 1:13-14 “എഴുതി അയപ്പാൻ പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലുംകൊണ്ടു എഴുതുവാൻ എനിക്കു മനസ്സില്ല. വേഗത്തിൽ നിന്നെ കാണ്മാൻ ആശിക്കുന്നു. അപ്പോൾ നമുക്കു മുഖാമുഖമായി സംസാരിക്കാം”
ഈ മുഖാമുഖം ആയി പറഞ്ഞത് ബൈബിളില്‍ ഉണ്ടോ ?
6.
1 കൊരിന്ത്യര്‍ 11:34 – “വല്ലവന്നും വിശക്കുന്നു എങ്കിൽ നിങ്ങൾ ഒരുമിച്ചു കൂടുന്നതു ന്യായവിധിക്കു ഹേതുവാകാതിരിക്കേണ്ടതിന്നു അവൻ വീട്ടിൽവെച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്യങ്ങളെ ഞാൻ വന്നിട്ടു ക്രമപ്പെടുത്തും.”
ക്രമപെടുത്താനുള്ള/ ക്രമപെടുത്തിയ ബാക്കി കാര്യങ്ങള്‍ എന്തൊക്കെയാണ് ? ബൈബിളില്‍ കാണിച്ചു തരാന്‍ സാധിക്കുമോ ?
7.
2 തെസ്സലോനിക്യര്‍ 2:15 –“ ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറെച്ചുനിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പാരമ്പര്യങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ”.
ഈ പറഞ്ഞ വാക്ക് എന്താണ് ?....
തുടര്‍ന്നും പ്രതീക്ഷിക്കുക ....