Monday, April 30, 2012


ശബത്ത് ആചരണം ശരിയോ തെറ്റോ ?
ശബത്തുകാര്‍ പ്രധാനമായും പത്തു കല്പനയ്ക്ക് പ്രധാന്ന്യം നല്‍കുകയും അവ ആചിക്കുന്നതിനും ശനിആഴിച്ച ശബത്ത് ആച്ചരിക്കുന്നതിനും പഠിപ്പിക്കുന്നു .ശബത്ത് ആച്ചരിക്കഞ്ഞാല്‍ Revelation 14 :11 പറയുന്ന കഷ്ട്ടതകള്‍ വരും എന്ന് പറയുന്നു ...എന്നാല്‍ ഇതു ഒരു ശരി ആയ പഠിപ്പിക്കല്‍ അല്ല . ശനിഅഴ്ച ശബത്ത് ആചരിക്കണം എന്ന് പുതയ നിയമത്തില്‍ ഒരിടത്തും കാണുന്നില്ല . അപോസ്തോലന്‍ മാര്‍ ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ അതായത് ഞായര്‍ആഴ്ച കൂടി വന്നു ദൈവത്തെ മഹിമപ്പെടുത്തി എന്നാണ് കാണുന്നത്. അന്നാണ് യേശു ഉയിര്‍ത്തെഴുന്നേറ്റ ദിവസവും . അതുകൊണ്ട് ശബത്ത് ആചരണവും ശബത്തുകാരുടെ പഠിപ്പിക്കലും ശരി അല്ല..

Ashwin P Manuel { face book}

അപ്പോസ്തോലിക വിശ്വാസം .....................................................................
യോഹന്നാന്‍ 6:53,54 :" യേശു അവരോടു പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും."
ലൂക്കോസ് 22:19,20 - പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ ”എന്നു പറഞ്ഞു.അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.
1കൊരിന്ത്യര്‍ 11:23,24"ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി:ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ എന്നു പറഞ്ഞു.അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്‍വിൻ എന്നു പറഞ്ഞു.അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.
പെന്തെകൊസ്ത് വിശ്വാസം .................................................................................
1 കൊരിന്ത്യര്‍ 14:13-"അതുകൊണ്ടു അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിന്നായി പ്രാർത്ഥിക്കട്ടെ." 11- "ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും."9"അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവർ ആകുമല്ലോ."........................................................................................................
വിസ്വസപരം ആയി അടിസ്തനമുള്ള അനുഭവങ്ങള്‍ സ്വീകരിക്കാതെ , ശ്ലീഹ തന്നെ അന്ധവിശ്വസം എന്ന് പറഞ്ഞ മറുഭാഷ പോലുള്ളവ ആചരിക്കുന്നത് എന്തിനു?

ശിശു സ്നാനം ശരിയോ ??



ശിശു സ്നാനം ശരിയോ ??




ശിശു സ്നാനം ശരിയോ ??
എന്താണ്  വി . മാമ്മോദീസ  ??

എന്താണ് രക്ഷ ?? രക്ഷയുടെ അടിസ്ഥാനം സ്നാനമോ വിശ്വാസമോ ??

പല ന്യൂ  ജെനറേഷന്‍ സഭകളും  ശിശു സ്നാനം(ഇന്ഫന്റ്റ് ബാപ്ടിസം) തെറ്റാണെന്ന് പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇ കാലഘട്ടത്തില്‍ അതിന്‍റെ സത്യാവസ്ഥ മനസിലാക്കേണ്ടതും അപ്പോസ്തോലിക സുറിയാനി സഭ എന്താണ്  പഠിപ്പിക്കുന്നതെന്നും സത്യ വിശ്വാസം എന്താണെന്നു മനസിലാക്കുന്നതിനും , അത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിനും ഉള്ള കടമ നമുക്കുണ്ട്.
പലപ്പോഴും പെന്തകോസ്റ്റ്‌ സഭകള്‍ വി. മാര്‍കോസ്  16 :16 ,വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. എന്ന വാഖ്യം ഉദ്ധരിച്ചുകൊണ്ടാണ് ശിശു സ്നാനം വേണ്ട അല്ലെങ്കില്‍ അത് തെറ്റാണെന്ന് എന്ന് പഠിപ്പിക്കുന്നത്‌. ഈ വാഖ്യത്തെ , വിശ്വസിച്ചിട്ടു സ്നാനം ഏല്‍ക്കുന്നവന്‍ എന്ന് തെറ്റായി വ്യാഖ്യാനിച്ചാണ് കലഹത്തിന്റെ വിത്ത് പാകുന്നത് .ഇംഗ്ലീഷില്‍  he who believes and is baptized will be saved  എന്നാണ് .വിശ്വസിച്ചിട്ടു  സ്നാനം എല്ക്കുന്നവര്‍ എന്നല്ല. സ്നാനം എല്കുന്നതിനുള്ള നിര്‍ബന്ധന ആയിട്ടല്ല വിശ്വാസം എന്ന് പറയുന്നത് . രണ്ടും രണ്ടു കാര്യങ്ങളായി മാത്രം മനസ്സില്‍ ആക്കിയാല്‍ മതി.
രക്ഷ എന്നത് എന്താണെന്നും , വി വേദപുസ്ടകത്തില്‍ രക്ഷയെ കുറിച്ച് പറഞ്ഞിരിക്കുന്ന മറ്റു വാഖ്യങ്ങളും പരിഗണിക്കേണ്ടതുണ്ട്  .
അല്ലെങ്ങില്‍ പാസ്ടര്‍ പറയുന്നത് സത്യം ആണെങ്കില്‍ ,വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും എന്നാണ് , അപ്പോള്‍ പിന്നേ താഴെ പറയുന്ന വാഖ്യങ്ങള്‍ തെറ്റാണെന്ന് വരില്ലേ ??

അപ്പൊ 2 :21 ,എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.”
ഇവിടെ പൌലോസ് അപ്പോസ്തോലന്‍ പറയുന്നത് കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും എന്നാണ്  . അല്ലാതെ കര്‍ത്താവിന്റെ നാമം വിളിച്ചപെക്ഷികുകയും സ്നാനം എല്കുകയും   ചെയുന്നവന്‍  എന്നല്ല  . ഞാന്‍  ഒരു ഉധഹരണത്തിന്  ഇത്  പറഞ്ഞന്നേ ഉള്ളു . അല്ലാതെ വി . മാമ്മോദീസ വേണ്ട എന്ന് അതിനു അര്‍ത്ഥമില്ല.

റോമ ,10 :9 , യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
ഈ വാഖ്യത്തിലും വിശ്വാസമാണ് രക്ഷയുടെ അടിസ്ഥാനം എന്ന് കാണാം.
റോമ ,10 :13 “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.

 എന്നാല്‍ ഇ വാക്യം സസൂഷ്മം പരിശോധിച്ചാല്‍ നമുക്ക് ഒരു കാര്യം  മനസിലാകും , ഇവിടെ വിശ്വാസം എന്ന അവസ്ഥക്കാണ്‌ പ്രാധാന്യം .
യോഹ  3:16 ,തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.


വി. മാര്‍കോസ്  16 : 9 -20 വരെയുള്ള വാഖ്യങ്ങള്‍ ഒരു ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത്‌ എന്തിനാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?? പ്രാചീന രേഖകളില്‍ ഇല്ലാത്തതുകൊണ്ട് അതിന്റെ ആധികാരികതയില്‍ ഉള്ള സംശയം കാരണം ആണ് ഇങ്ങനെ സംഭവിച്ചത് ).ഇങ്ങനെ ആധികാരികതയില്‍ തന്നെ സംശയം ഉള്ള ഈ വചനങ്ങള്‍ എഴുതിയ ആളിനെ കുടെ നമ്മള്‍ പരിഗണിക്കേണ്ടതാണ് .വി മാര്‍കോസ് എന്ന് പറയുന്നത് കര്‍ത്താവിന്റെ ശിഷ്യന്‍മാരുടെ ശിഷ്യന്‍ ആയിരുന്നു . കര്‍ത്താവിന്റെ ഒപ്പം നടന്ന അവന്റെ ശിഷ്യനായ വി മത്തായി സ്നാനത്തെ കുറിച്ച് പറഞ്ഞത് ഇവിടെ പ്രസക്തം ആണ്. കര്‍ത്താവിന്റെ ശിഷ്യന്‍ ആയിരുന്നു എന്നുള്ളതുകൊണ്ട് തന്നെ വി മത്തായിയുടെ വാക്കുകള്‍ കൂടുതല്‍ ആധികാരികവും ആണ്.


 വി മത്തായി 28 :19  ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ;

ഇവിടെ സകലജാതികളെയും ശിഷ്യന്മാരാക്കാന്‍ ആണ് സ്നാനം നടത്തി കര്‍ത്താവിന്റെ കല്‍പ്പനകളെ പഠിപ്പിക്കുവാന്‍ ശിഷ്യന്‍മാരോടു കര്‍ത്താവു ആവശ്യപ്പെടുന്നത് .

ഇവിടെ നമ്മള്‍ ഇ ലേഖനം എഴുതിയ കാലഘട്ടം കുടെ പരിഗണിക്കേണ്ടതുണ്ട് .യേശു ആരാണെന്നും എന്താണെന്നും അറിയാത്ത ആളുകളുടെ ഇടയിലാണ് ശിഷ്യന്മാര്‍ സുവിശേഷം അറിയിച്ചത് . അവരെ വിശ്വാസത്തില്‍ ഉറപ്പിക്കുവാനും  ,പാപങ്ങളെ  ഏറ്റു പറയുവാനും ആണ്  കര്‍ത്താവു അങ്ങനെ കല്‍പ്പിച്ചത് . അല്ലാതെ ക്രിസ്തീയ മാതാപിതാക്കളിലൂടെയ് ജനിച്ച നമുക്ക് ദൈവ കൃപ സ്വീകരിക്കാന്‍ 12  വയസു വരെ കാത്തിരിക്കേണ്ട കാരിയമില്ല. അല്ലെങ്ങില്‍ തന്നെ 12  വയസുള്ള ഒരു കുട്ടിക്ക് ,ജീവനും , നിത്യ ജീവനും ,കര്‍ത്താവിന്റെ രണ്ടാമത്തെ വരവും ഒക്കെ മനസ്സില്‍ ആക്കുവനുള്ള ജ്ഞാനം ഉണ്ടോ എന്നുള്ള കാരിയം സംസയകാരം തന്നെ ആണ് . അതുകൊണ്ടുതന്നെ ഒരര്‍ത്ഥത്തില്‍ 12 ആം വയസില്‍ നല്‍കുന്ന സ്നാവും ,സിശുസ്നാനവും തമ്മില്‍ ഒരു വെത്യാസവും ഇല്ല എന്നാണ് എന്റെ അഭിപ്രായം.

അല്ലെങ്ങില്‍ ഈ പൈതല്‍ സ്നാനം എല്ക്കതിരിക്കുകയും 12 വയസിനു മുന്‍പ് മരിക്കുകയും ചെയ്താല്‍ അവനു രക്ഷ കിട്ടാതിരിക്കുകയും , അങ്ങനെ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ ഉള്ള അവസരം തടയുകയും അല്ലേ പാസ്ടര്‍ ചെയ്യുന്നത്  ??
ശിശുക്കള്‍ക്ക്  കൃപാവരം പ്രാപിക്കാന്‍ കഴിയുമോ എന്നതാണ് അടുത്ത ചോദ്യം . അതിനു ഉത്തരം താഴെ വിശദീകരിക്കുന്നുണ്ട് .
 പെന്തകോസ്ത് പഠിപ്പിക്കലുകള്‍  തെറ്റാണെന്ന് തെളിയിക്കാന്‍  ഇതില്‍  കൂടിയ  തെളിവ്  ഒന്നും  ആവശ്യമില്ല.
ഈ വിശ്വാസ സത്യങ്ങള്‍ ശരിയായ രീതിയില്‍ മനസിലാക്കാതെ , പാസ്ടര്‍ വി . പുസ്തകത്തില്‍ എവിടെനിന്നെങ്ങിലും ഒരു വാഖ്യം എടുത്തു അവരുടെ രീതിയില്‍ വ്യാഖ്യാനിക്കുമ്പോള്‍ നമ്മള്‍ അതില്‍ വീണു പോകുന്നു.
ഇവിടെയാണ്‌ നമ്മുടെ സഭയുടെ പഠിപ്പിക്കലുകള്‍ക്ക് പ്രാധാന്യം ഉണ്ടാകുന്നത്‌.



നമ്മുടെ സഭയും ഒരു പുറജതികാരനായ ആള്‍ വിശ്വാസത്തില്‍ വരുമ്പോള്‍ ഏത് പ്രയക്കാരന്‍ ആയാലും  അയാള്‍ക്ക്  വി . മാമ്മോദീസ നല്‍കാറുണ്ട് .എന്നാല്‍ ക്രിസ്തീയ വിശ്വാസത്തില്‍ ജനിച്ചു വളരുന്ന ഒരു പൈതലിനു അതിന്റെ ആവശ്യം ഇല്ല.
അതിനു മുന്‍പ് രക്ഷ എന്താണെന്നും ,എങ്ങനെയ്യാണ്  രക്ഷിക്കപ്പെടുന്നതെന്നും വി വേദപുസ്തകം എന്താണ് പഠിപ്പിക്കുന്നത്‌ എന്ന് നോക്കാം .

ആദ്യമായി വി . മാമ്മോദീസ എന്ന വാക്ക് എന്താണെന്നും ,എവിടുന്നു വന്നു എന്നും നമുക്ക് നോക്കാം.
മാമ്മോദീസ എന്ന സിറിയന്‍ വാക്കിന് സ്നാനം അല്ലെങ്കില്‍ കഴുകല്‍ എന്നാണ് അര്‍ത്ഥം. വാഖ്യങ്ങളില്‍ കാണുന്ന സ്നാനം തന്നെയാണ് വി .മാമ്മോദീസ . അതുകൊണ്ട് വി .മാമ്മോദീസ വി. വേദപുസ്തകത്തില്‍ ഇല്ലെന്നു ആരെങ്കിലും പറഞ്ഞാല്‍ അത് ശരി വച്ച് കൊടുക്കരുത്.

ലോകത്തിലെ ആദ്യത്തെ ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്ന അന്ത്യോക്യന്‍ പാരമ്പര്യത്തില്‍പെട്ട സഭയാണ് മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭ.(അപ്പൊ . 11:26 ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി.).

മാമ്മോദീസ മുതിര്‍ന്നവര്‍ക്ക് മാത്രമോ??
അപ്പൊ 2 : 38 ,39 , പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും
വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.
ഇവിടെ സ്നാനം മുതിര്ന്നവക്ക് മാത്രം അല്ല , കുട്ടികള്‍ക്കും  ഉള്ളതാണെന്ന് നമുക്ക് മനസിലാക്കാം .
ശിശു സ്നാനം ശിശു സ്നാനം വി  വേദ പുസ്തകത്തില്‍

ശിശു സ്നാനത്തിനു വി വേദപുസ്തകത്തില്‍ തെളിവില്ലെന്ന് പറയുന്ന ചിലര്‍ പല കുടുംബങ്ങളേ ശിഷ്യന്മാര്‍ സ്നാനപ്പെടുതുന്ന ഭാഗങ്ങള്‍ വായിക്കാതെ വിടുകയോ , അല്ലെങ്ങില്‍ കുടുംബം എന്ന് പറയുന്നത് മുതിര്‍ന്നവര്‍ മാത്രമാണ് ,കുട്ടികള്‍ ഇല്ല എന്ന് വാദിക്കുകയും ചെയുന്നു . എന്നാല്‍ കുഞ്ഞുങ്ങളെ മാമ്മോദീസ മുക്കരുത് എന്ന് പറയുന്ന ഒരു വാഖ്യം പോലും വി വേദപുസ്തകത്തില്‍ കാണാന്‍ കഴിയില്ല.
താഴെ കൊടുത്തിരിക്കുന്ന ചില വാഖ്യങ്ങള്‍ ശ്രദ്ധിക്കുക ,

അപ്പൊ : 16 :14 -15 തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു.അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു.


ലുദിയയും  കുടുംബവും സ്നാനം ഏറ്റു . ഇവിടെ കുടുംബം എന്ന് പറഞ്ഞിരിക്കുന്നത് തീര്‍ച്ചയായും  കുട്ടികളും ഉള്‍പ്പെട്ടത് തന്നേയ് ആണ് . ഇനി ഈ കുടുംബത്തില്‍ കുട്ടികള്‍ ഇല്ലെങ്കില്‍ താഴെ പറയുന്ന കുടുംബങ്ങളെയും ശ്രദ്ധിക്കുക . ഇതില്‍ ഏതെങ്കിലും ഒരു കുടുംബത്തില്‍ കുട്ടികള്‍ ഇല്ലാതെ ഇരിക്കില്ലല്ലോ.
അപ്പൊ : 18 :8   പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.
കാരാഗൃഹപ്രമാണിയും കുടുംബവും  - അപ്പൊ : 16 :33
1 കോരി 1 :16 സ്തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു
ഇങ്ങനെ അനേകം കുടുംബങ്ങളേ ശിഷ്യന്മാര്‍ സ്നാനം കഴിപ്പിച്ചതായി   വി വേദപുസ്ടകത്തില്‍ പറയുന്നു.

അപ്പൊ :8 :12
എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.

വി. വേദപുസ്തകത്തില്‍ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു   എന്ന് പറയുന്നുണ്ട് . അതുപോലതന്നേ കുടുംബങ്ങള്‍ എന്നും. കുട്ടികള്‍ ഇല്ലാത്തവര്‍ ആയിരുന്നെങ്ങില്‍ അവരെ ഭാര്യ ഭര്‍ത്താക്കന്മാരെന്നോ അല്ലെങ്കില്‍ നേരത്തേ പറഞ്ഞപോലെ പുരുഷന്മാരും സ്ത്രീകളുംഎന്നല്ലേ പറയേണ്ടത് ??? അല്ലെങ്കില്‍ തന്നെ ഈ പറഞ്ഞ ഏതെങ്കിലും ഒരു കുടുംബത്തില്‍ എങ്കിലും കുട്ടികള്‍ ഇല്ലെന്നു വരുമോ ??
ആദിമ വേദപുസ്തകം എഴുതപ്പെട്ടത് ഗ്രീക്ക് ഭാഷയില്‍ ആയിരുന്നു . അതില്‍ നിന്നാണ് മറ്റു ഭാഷകളില്‍ വി പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടത് . ഗ്രീക്ക് ബൈബിളില്‍ കുടുംബം എന്നതിന്  'OIKOS '  എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ അര്‍ഥം മാതാപിതാക്കളും ,കുട്ടികളും ,സേവകരും എല്ലാം ചേര്‍ന്നതാണ്.

‘There was no word in ancient Greece that referred to the family. The word oikos, meaning household, comes the closest. It refers to all things domestic. This word was inclusive of slaves and servants. The mother, with assistance from nurse maids, was responsible for the care of the children. Everyone lived with the mother in the women’s quarters.’  
കടപ്പാട്  http://www.ancientathens.org/culture/children-ancient-athens


12 ആം വയസിനു ശേഷം കുട്ടികള്‍ക്ക്  വിശ്വാസ സ്വീകരണം എന്ന ഒരു പ്രധാനപ്പെട്ട ചടങ്ങ് നമ്മുടെ സഭയില്‍ നിലനില്‍ക്കുന്നുണ്ട് . എന്നാല്‍ പലര്‍ക്കും ഇത് അറിയുകപോലും ഇല്ല എന്നുള്ളതാണ് സത്യം.ദിവസങ്ങള്‍ നീളുന്ന പഠിപ്പിക്കലുകള്‍ക്ക് ശേഷമാണ് ഇത് നടത്തുന്നത് .

കുഞ്ഞുങ്ങള്‍ക്ക്‌  രോഗങ്ങള്‍  വരുമ്പോള്‍  നമ്മള്‍ആസ്പത്രിയില്‍ കൊണ്ടുപോകുകയും ഡോക്ടര്‍ ഉപദേശിക്കുന്ന മരുന്നുകള്‍ നല്‍കുകയും ചെയ്യാറുണ്ട് . അത് തന്നെയും അല്ല ഡോക്ടറുടെ ഉപദേശ പ്രകാരം പല പ്രതിരോധ കുത്തിവെപ്പുകളും നല്‍കാറുണ്ട് . ഇതൊക്കെയും ഞാനും ,നിങ്ങളും ഇ പറയുന്ന പാസ്ടരും ഒക്കെ ചെയുന്നത് മാതാപിതാക്കള്‍ എന്ന നിലയില്‍ നമുക്ക് നമ്മുടെ കുഞ്ഞിന്റെ മേലുള്ള അധികാരം മൂലവും , ഇത് നല്ലതാണെന്നും ,ഇത് നല്‍കിയാല്‍ കുഞ്ഞിന്റെ രോഗം മാറുമെന്നും അല്ലെങ്ങില്‍ രോഗം വരാതിര്ക്കുമെന്നും ഉള്ള വിശ്വാസം കൊണ്ടാണ് .അല്ലാതെ കുട്ടിക്ക് 18 വയസായി അവനു പ്രായപൂര്‍ത്തി ആയിട്ട് അവനു ഈ  മരുന്ന് ഒക്കെ നല്ലതാണെന്ന്  മനസ്സില്‍ ആക്കി ഇതൊക്കെ സ്വീകരിക്കട്ടേ എന്ന് ആരും വിചാരിക്കാറില്ല.ഡോക്ടര്‍ എന്താണെന്നും ആധുനിക വൈദ്യ ശാസ്ത്രം എന്താണെന്നും അറിയാത്തവര്‍ ഒരുപക്ഷേ ഇതൊന്നും ചെയ്തെന്നു വരില്ല. ഇത് തന്നെയാണ് മാമ്മോദീസായുടെ യഥാര്‍ത്ഥ പൊരുളും .ക്രിസ്തുവിനെ അറിയുന്നവരും വിസ്വസിക്കുന്നവരുമായ നമ്മള്‍ നമ്മുടെ മക്കള്‍ക്ക്‌  ശൈശവത്തില്‍ തന്നെ    ദൈവ കൃപാവരമായ പരിശുധാത്മാവിനേ പ്രാപിക്കുവാനുള്ള അവസരം ഒരുക്കുകയാണ് വി . മാമ്മോദീസയില്‍കൂടി   ചെയ്യുന്നത്
മക്കളുടെമേല്‍ മാതാപിതാക്കള്‍ക്കുള്ള അധികാരത്തിന്റെയും , അവര്‍ക്ക് നല്ലത് നല്‍കുവാനുള്ള വിവേചനത്തിന്റെയും കാര്യമാണ് മേല്പറഞ്ഞ ഉദാഹരണത്തില്‍ സൂചിപ്പിച്ചത് .
മാതാപിതാക്കള്‍ക്ക് ക്രിസ്തുവില്‍ ഉള്ള വിശ്വാസവും ,ക്രിസ്തുവില്‍ ഉള്ള വിശ്വാസം മക്കളേ പഠിപ്പിക്കും എന്നുള്ള സഭയോടുള്ള ഒരു ഉടമ്പടി കൂടെയാണ്  വി . മാമ്മോദീസ.

അതാണ്‌ തലതൊടുന്നത് കൊണ്ട് ഉദ്ധേശിക്കുന്നത്‌. ഇനി തലതൊടുന്ന ആളുടെ വിശ്വാസം മാമ്മോദീസ സ്വീകരിക്കുന്ന ആള്‍ക്ക് പ്രയോജനപ്പെടുമോ എന്ന സംശയം ....
ഇതിനുള്ള ഉത്തരം ആണ്  ,കൂടെ വന്നവരുടെ വിശ്വാസം കണ്ടു യേശു  പക്ഷവാതക്കാരനെ സൌഖ്യം ആക്കുന്നത്.
വി മത്തായി 9 :2 ,അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു: “മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു” എന്നു പറഞ്ഞു.
കൂടെയുള്ളവരുടെ വിശ്വാസം നിമിത്തം കര്‍ത്താവു അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതിനു ഇനിയും ഉണ്ട് ഉദാഹരണങ്ങള്‍.
കനാനിയ സ്ത്രീയുടെ മകളെ ഉയര്പ്പിക്കുന്നത് , യായീരോസിന്റെ മകളെ ഉയര്പ്പിക്കുന്നത് ,ലാസരിനേ ഉയര്പ്പിക്കുന്നത്  തുടങ്ങിയവ ചില ഉദാഹരണങ്ങളാണ് .
കുഞ്ഞുങ്ങള്‍ക്ക്‌ ദൈവ കൃപ പ്രാപിപ്പാന്‍ കഴിയില്ലേ ????

 ഇനി കുഞ്ഞുങ്ങള്‍ക്ക്‌ ദൈവ കൃപ പ്രാപിപ്പാന്‍ കഴിയില്ല , അതുകൊണ്ട് തന്നെ മാമ്മോദീസയില്‍ കൂടെ  പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാന്‍ കുട്ടികള്‍ക്ക് സാധിക്കില്ലെന്നാണ് ചിലരുടെ വാദം.
അതിനുള്ള മറുപടിയാണ് യേശു പറയുന്നത്
വി.ലൂക്കോ : 18 :15 ,16

അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതുകണ്ടു അവരെ ശാസിച്ചു.
യേശുവോ അവരെ അരികത്തു വിളിച്ചു: “പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു.

വി.ലൂക്കോ : 10 :21 “പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ.

വി.ലൂക്കോ : 1 :41, മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,
ശിശുക്കള്‍ക്ക്  പരിശുദ്ധആത്മ   കൃപാവരം പ്രാപിക്കാന്‍ കഴിയും എന്നുതന്നെയ്യാണ് ഈ വാക്യങ്ങളില്‍ നിന്ന് മനസ്സില്‍ അക്കാവുന്നത്.

പ പൗലോസ്‌ ശ്ലീഹ പറയുന്നു , തന്റെ ജനനം മുതല്‍ തന്നെ ദൈവം തന്നെ വിളിച്ചു വേര്‍തിരിച്ചിരിക്കുന്നു . ഇത് ഒരു വല്ല്യ സാക്ഷീകരണം ആണ് .
ഗല 1 :15  

എങ്കിലും എന്റെ ജനനം മുതൽ എന്നെ വേർതിരിച്ചു തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം
ഇതില്‍ നിന്നും ശിശുക്കള്‍ ജനനം മുതല്‍ തന്നെ അല്ലെങ്കില്‍  അതിനും മുന്‍പേ അമ്മയുടെ ഗര്‍ഭത്തില്‍ തന്നെ  ദൈവ  കൃപകള്‍ പ്രാപിക്കാന്‍ അര്‍ഹരാണെന്ന് നമുക്ക് മനസിലാക്കാം.
ഉല്‍പ 1:2 ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
പരിശുദ്ധത്മാവ്  വെള്ളത്തില്‍ ചെയുന്ന വ്യാപാരങ്ങള്‍ മൂലം പുതിയ സൃഷ്ടി ആകുന്നു .മാമ്മോദീസ തൊട്ടിയില്‍ ഈ വ്യാപാരങ്ങള്‍ നടക്കുന്നു.മാമ്മോദീസ മുങ്ങിയ കുഞ്ഞിനെ സഭ സ്വീകരിക്കുന്നു.(സ്നാന ജലത്തില്‍ നിന്ന്  പരിശുദ്ധത്മാവിനാല്‍ ജനിച്ച ഈ ഓമനകുഞ്ഞാടിനെ പരിശുദ്ധത്മ സഭയെ നെ സ്വീകരിക്കുക . സുശ്രൂഷയിലെ ഇ ഗീതം നമുക്ക് അറിയാം .)
കഴിഞ്ഞ ദിവസം പവര്‍ വിഷന്‍ ചാനലില്‍  ഒരു പസ്ടര്‍ പറയുന്നത്  കാണാന്‍ ഇടയായി , വി മാമ്മോദീസ ഏറ്റവര്‍ പ്രായപൂര്‍ത്തി ആയതിനു ശേഷം വീണ്ടും സ്നാനം എല്ക്കുന്നതുകൊണ്ട് കുഴപ്പമില്ല എന്നാണ് അദ്ദേഹം പറയുന്നത് . 2 സ്നാനം തെറ്റില്ലെന്നാണ് അദ്ധേഹത്തിന്റെ വാദം  .. അതിനു അദ്ദേഹം ഉദാഹരണമായി പറയുന്നത്  യോഹന്നാനാല്‍ സ്നാനപ്പെട്ട 11 ശിഷ്യന്മാരെ വി പൗലോസ്‌ വീണ്ടും സ്നാനപ്പെട്ത്തുന്നതാണ് .എന്തൊരു മണ്ടത്തരമാണ് അദ്ദേഹം പറഞ്ഞത്.
എന്ത് അസംബന്ധം ആണ് അത് . അദ്ദേഹം താഴെ പറയുന്ന വാഖ്യം വായിച്ചിട്ടേ ഇല്ല്ലെന്നാണ് തോന്നുന്നത്.
വിശ്വാസ പ്രമാണത്തില്‍ പറയുന്ന പോലെ നമുക്ക് മാമോദീസ ഒരിക്കല്‍ മാത്രമേ ഉള്ളു .
എഫെ 4 :4 ,5
നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു,
കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു.
ക്രിസ്തീയ ജീവിതത്തില്‍ മാമ്മോദീസ ഒരിക്കല്‍ മാത്രമേ ഉള്ളു.

യോഹന്നാന്‍ എന്ത് സ്നാനമാണ് കഴിപ്പിചിരിക്കുന്നതെന്ന് പോലും അറിയാത്ത ഇത്തരക്കാരുടെയ് വാക്കുകള്‍ കേട്ടാണ് നമ്മുടെ സഭയിലെ മക്കള്‍ സഭയില്‍ നില്‍ക്കുമ്പോള്‍ വി വേദപുസ്തകം വായിക്കാതെയും , നമ്മുടെ കൂദാശകളുടെയും  പ്രാര്‍ത്ഥനകളുടെയും അര്‍ത്ഥവും പൊരുളും മനസ്സില്‍ ആക്കാതെ , എന്തെങ്കിലും കഷ്ടപ്പാടുകളും ദുരിതവും ഒക്കെ വരുമ്പോള്‍ പാസ്ടരിന്റെ വാക്കുകള്‍ കേട്ട് അവര്‍ പറയുന്നതാണ്  ശരി ,അവരുടെ വേദപുസ്തക വ്യാഖ്യാനം ആണ്  ശരി ,അതാണ്‌ സത്യം എന്ന് വിചാരിക്കുകയും ,പിന്നീടു അപകര്‍ഷബോധം കാരണം തിരികെ സത്യ വിശ്വാസത്തിലേക്ക്  തിരികെ വരുവാന്‍ കഴിയാത്തവണ്ണം അകപ്പെടുകയും ചെയ്യുന്നത് .

വി യോഹന്നാന്‍ കഴിപ്പിച്ചത് മാനസാന്തരത്തിന്റെ സ്നാനം ആണ് .കര്‍ത്താവു യോഹന്നാനില്‍ നിന്ന് സ്വീകരിച്ചതും അത് തന്നേയ് ആണ് . അത് കൊണ്ട് തന്നെ അത് നമ്മള്‍ അനുകരിക്കേണ്ട ആവശ്യവും ഇല്ല.ഈ കാരണം കൊണ്ടാണ് വി പൗലോസ്‌ 11 ശിഷ്യന്മാരെ വീണ്ടും സ്നാനപ്പെട്ത്തുന്നത്.


വി മാമ്മോദീസ ക്രമം 
നമ്മുടെ സഭയില്‍  ഇന്ന് ഉപയോഗത്തില്‍ ഇരിക്കുന്ന മാമോദീസ ക്രമം, അന്തോയോക്യയിലേ വി സെവെരിഒസ്  എ ഡി 538 ല്‍ ഗ്രീകില്‍ എഴുതുകയും പിന്നീടു എഡേസയിലേ വി യാക്കോബ് സുറിയാനിയിലേക്ക്  പരിഭാഷപ്പെടുത്തുകയും ചെയ്തു . പതിമൂന്നാം നൂറ്റാണ്ടില്‍ വി ബാരെബ്രായ ഭേദഗതി ചെയ്ത ക്രമമാണ് ഇന്ന് നമ്മള്‍ ഉപയോഗിക്കുന്നത് .


വി മാമ്മോദീസയുടെ നടപടിക്രമം :-
ചൂടുവെള്ളവും ,തണുത്ത വെള്ളവും കരിങ്കല്‍ തൊട്ടിയില്‍ ഒഴിച്ച് അതില്‍ സൈത്തും മൂറോനും ചേര്‍ത്ത്  സഭ ശിശു സ്നാനം നടത്തുന്നു .
കര്‍ത്താവ്‌ സ്നാനം ഏറ്റത് യോര്‍ദാന്‍ നദിയില്‍ ആണല്ലോ .അതിനോട് താഥാത്മ്യം പ്രപിക്കുന്നതിനാണ്  വി കര്‍മ്മം ചെയുന്നത് .
യോര്‍ദാന്‍  നദിക്ക് മൂന്നു പോഷക നദികള്‍ ഉണ്ട് .ഹെര്‍മോന്‍,യര്‍മ്മുക് ,യബോക്ക് നദി എന്നിവയാണ് അവ.ഇതില്‍ ഹെര്‍മോന്‍ മഞ്ഞു മല ഉരുകി ഒഴുകുന്നതും ,യര്‍മ്മുക് മരുഭൂമിയില്‍ നിന്ന് ആരംഭിക്കുന്നതും ,യബോക്ക് ഗിലയാദ് താഴ്‌വരയില്‍ കൂടെ ഒഴുകിവരുന്നതുമാണ് .ഗിലയാദ് താഴ്‌വര നിരവധി സുഗന്ധ മരങ്ങള്‍ക്ക് പേര് കേട്ടതാണ് .അതുകൊണ്ട് തന്നെ ഈ നദിയിലെ വെള്ളത്തിന്‌ ഒരു ശക്തി ഉണ്ടെന്നു വിശ്വസിച്ചു വരുന്നു . വൈദികന്‍ കരിങ്കല്‍ തൊട്ടിയില്‍ ചൂടുവെള്ളവും ,പച്ചവെള്ളവും ചേര്‍ത്ത് സുഗന്ധ വര്‍ഗങ്ങള്‍ ചേര്‍ത്ത് കാച്ചിയതുമായ വി  മൂറൊന്‍ ഒഴിച്ച് കലര്‍ത്തി കൈ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു യോര്‍ദാന്‍ നദിയിലെ വെള്ളമാക്കി തീര്‍ക്കുന്നു. ഹെര്‍മോന്‍ നദി പിതാവിനെയും ,യര്‍മ്മുക്  നദി പരിശുധത്മവിനെയും ,യബോക്ക് നദി പുത്രനെയും കാണിക്കുന്നു. ത്രീയേക ദൈവമായ യോര്‍ദാന്യ വെള്ളത്തില്‍ തന്റെ മരണത്തെയും ,ഉയര്പ്പിനെയും സ്മരിച്ച് വീണ്ടും ജനനമാകുന്ന  മാമ്മോദീസ നടത്തപ്പെടുന്നു.

വി . മാമ്മോദീസ വീണ്ടും ജനനമാണ്‌ . എന്റെ ബോധാതോടുകൂടെയ് അല്ല ഞാന്‍ ജനിക്കുന്നത് .വീണ്ടും ജനനവും എന്റെ ബോധത്തോട് കൂടെ ആകണമെന്ന് ശഠിക്കുന്നത് ശരി അല്ല. 1 കോരി 7 :14 അവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.
ഈ വിശുദ്ധരായ കുഞ്ഞുങ്ങളെ ആണ് നമ്മള്‍ വി .മാമ്മോദീസ മുക്കുന്നത്‌ .

ഹോശോ വബ്കൂല്‍സ്ബന്‍ ല ഒല്മീന്‍ ,ആമീന്‍ .

മരിച്ചവര്‍ക്ക് എന്ത് സംഭവിക്കുന്നു ?



മരിച്ചവര്‍ക്ക് എന്ത് സംഭവിക്കുന്നു ?




മരിച്ചവര്‍ക്ക് എന്ത് സംഭവിക്കുന്നു ??അവര്‍ ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍  അറിയുന്നുണ്ടോ ??മരിച്ചവര്‍  അന്ത്യ വിധി നാള്‍ വരെയുള്ള നീണ്ട ഉറക്കത്തില്‍ ആണോ ??
മരിച്ചവരോടും വിശുദ്ധന്മാരോടും മധ്യസ്ഥത അപേക്ഷിക്കുന്നത്  ശരിയോ ??? ഇ ചോദ്യങ്ങള്‍ നിത്യ ജീവിതത്തില്‍ പല സന്ദര്ഭതങ്ങളില്‍ നമ്മള്‍ കേള്ക്കു ന്നവയാണ് .പല new generation സഭകളും ഇതു തെറ്റാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.ബൈബിളില്‍ എന്താന്ന് പറയുന്നതെന്ന് നമുക്ക് നോക്കാം .
ആദ്യം മരിച്ചവര്ക്ക് എന്ത് സംഭവിക്കുന്നു എന്ന് പരിശോധിക്കാം. 

മത്തായി 22 :30 പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.മരിച്ചവരെ പറ്റി ആണ് ഇവിടെ സൂചിപ്പിക്കുന്നത് ,അവര്‍ സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു..
സ്വര്‍ഗത്തിലെ ദൂതന്മാര്‍ എന്താണ് ചെയ്യുന്നത് ? അവര്‍ മരിച്ചവരും ,എന്നാല്‍ ദൈവ സന്നിധിയില്‍ മാലാഖ മാരെ പോലെ ഉള്ള അവര്‍ ഭൂമിയില്‍ നടക്കുന്നത് എല്ലാം അറിയുന്നുണ്ട് .

മത്തായി 22 :൩൦ ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളി ച്ചെയ്യുന്നു;
 എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.” 
 ഈ ഒരു വാഖ്യം പറഞ്ഞാണ് പാസ്ടര്‍  നമ്മെ പലപ്പോഴും കുഴപ്പിക്കുന്നത് .

എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ ,എന്താണ് ഇതിന്റെ അര്‍ഥം ?? ദൈവം ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രം ഉള്ളതാണ് എന്നോ ??
ഒരിക്കലും അല്ല ..
പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂഖ്യര്‍ യേശുവിനെ പരീക്ഷിക്കുവാന്‍ ഇത് ചോദിച്ചപ്പോള്‍ ,യേശു പറഞ്ഞ മറുപടി ആണ് , 
"ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളി ച്ചെയ്യുന്നു."
 മരിച്ചവരായ അബ്രാഹാമിന്റെയും , യിസ്ഹാക്കിന്റെയും, യാക്കോബിന്റെയും ദൈവമാണ് താനെന്നു യേശു സംശയത്തിനിട നല്‍കാതെ പ്രഖ്യാപിക്കുകയാണ് ഇവിടെ .

വി.ലുകോസ് 20:28  ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.

വി.യോഹ 8:51 ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല ”
ഇവിടെ യേശു പറയുന്നു  തന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്ന് . 

ക്രിസ്തുവില്‍ വിശ്വസിച്ചു ,അവന്റെ പ്രമാണങ്ങളെ പ്രമാണിക്കുന്നവന്‍ ആരും മരിക്കുന്നില്ല . അവര്‍ ഇഹലോക വാസം വെടിഞ്ഞാലും അവന്റെ അരികില്‍ ഇരിക്കും .

മരിച്ചവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നതിന് ഇതിലും വലിയൊരു ഉദാഹരണം ആവശ്യമില്ല എന്ന് തോന്നുന്നു .

ലുകോസ് 15 :10 അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും”ഇതില്‍ നിന്ന് ഭൂമിയില്‍ നടക്കുന്ന കാരിയങ്ങള്‍ ഒക്കെയും ദൈവ ദൂതന്മാര്‍ അറിയുന്നുണ്ട് എന്ന് വ്യക്തം ആണ്.

 മരിച്ചു ദൈവ സന്നിധിയില്‍ മാലാഖമാരെ പോലെയുള്ള നമ്മുടെ പിതാക്കന്മാര്‍ ദൈവത്തിനും ,മലഖമാര്‍ക്കും ഒപ്പം നമ്മെ കണ്ടുകൊണ്ടാണ് ഇരിക്കുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ എന്താണ് തെളിവ് വേണ്ടത് ?മരിച്ചവര്‍ നിത്യമായ ഉറക്കത്തില്‍ ആണ് എന്ന് ബൈബിളില്‍ പറയുന്നില്ല , എന്നാല്‍ മരിച്ചവര്‍ ജീവിക്കുന്നതായി കാണുന്ന ഭാഗങ്ങള്‍ ബൈബിളില്‍ ഉണ്ട് .ഉദ : മത്തായി 17 : 3 മോശെയും ഏലിയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു.ഇവിടെ മരിച്ചവനായ മോശയും, ദൈവത്താല്‍ എടുക്കപ്പെട്ടവനായ എലിയവും യേശു വിനോട് സംസാരിക്കുന്ന സന്ദര്ഭമാണ് , പാസ്ടര്‍ പറയുന്നത് പോലെ മരിച്ചവര്‍ നിത്യമായ ഉറക്കത്തില്‍ ആണെങ്കില്‍ ഇതെങ്ങനെ സംഭവിച്ചു ??
കര്‍ത്താവു  അവരെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിക്കൊണ്ട്    പോയതാണോ ??
2 രാജാ 2 :11 അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി.എല്യാവ് സ്വര്ഗർത്തിലേക്ക് എടുക്കപ്പെട്ടവാന്‍ ആണ് . ഉല്പത്തി 5 :24 ഹാനോൿ ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.ഹാനോക്കും  ദൈവത്താല്‍ എടുക്കപെട്ടവാന്‍ ആണ് . 

ഇവരൊക്കെയും ദൈവസന്നിധിയില്‍ ഉണര്ന്നി രുന്നു  ദൈവത്തെ മഹത്വ പെടുത്തുകയും നമുക്കുവേണ്ടി പ്രാര്ത്ഥിിക്കുകയും ചെയ്യുകയാണെന്ന് ന്യായമായും നമുക്ക് മനസ്സില്‍ ആക്കാം. 
അതിനുള്ള തെളിവാണ് മോശെയും, ഏലിയാവും യേശുവിനോട് സംസാരിക്കുന്നതു .വിശുദ്ധന്മാ്ര്‍ സ്വര്ഗനത്തില്‍ ഉണര്ന്നി രുന്നു ഭൂമിയില്‍ നടക്കുന്നത് ഒക്കെയും അറിയുന്നു എന്നുള്ളതിന് മറ്റൊരു  തെളിവാണ് എബ്രഹാം പിതാവ്  ധനവാനോട്  പറയുന്നത് അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.
ഇഹലോകവാസം വെടിഞ്ഞു കര്‍ത്താവിന്റെ അടുക്കലേക്കു വാങ്ങി പോകേണ്ടാവരായ നമ്മെ സ്വീകരിക്കുവാന്‍ അബഹമും,ഇസഹാക്കും,യാക്കോബും തുടങ്ങിയ പരിശുദ്ധ പിതാക്കന്മ്മാര്‍ അവിടെ ഉണ്ട് .അവരൊക്കെയും ദൈവത്തെ മഹത്വപ്പെടുത്തി അവന്റെ വലഭാഗത്ത്‌ ഉണ്ട് .
(ലുകോസ് 16 :25 )അതേപോലെ തന്നെ മരിച്ചവര്‍ സ്വര്ഗ ത്തില്‍ ഉണര്ന്നി രിക്കുന്നു എന്നതിന് തെളിവാണ് അബ്രഹമിന്റെയ് മടിയില്‍ ഇരിക്കുന്ന ലാസര്‍...കുരിശില്‍ യേശു പറയുന്ന വാക്കുകളും ഇവിടെ നാം ഓര്‍ക്കേണ്ടതുണ്ട്.ലുകോസ് 23 :43 യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു.നല്ലവനായ കള്ളനോട് യേശു പറയുന്ന ഇ വാക്കുകള്‍ പറുദീസയില്‍ വന്നു എന്നോട് കൂടെ ഇരിക്കും എന്നാണു ...അല്ലാതെ ഉറങ്ങും എന്നല്ല...പരിശുദ്ധനായ  പൗലോസ്‌ ശ്ലീഹ പറയുന്നത് ശ്രദ്ധിക്കുക .
ഫിലിപിയര്‍ 1 :21 -23 , എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.
എന്നാൽ ജഡത്തിൽ ജീവിക്കുന്നതിനാൽ എന്റെ വേലെക്കു ഫലം വരുമെങ്കിൽ ഏതുതിരഞ്ഞെടുക്കേണ്ടു എന്നു ഞാൻ അറിയുന്നില്ല.
ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.

വിട്ടു പിരിഞ്ഞു ക്രിസ്തുവിനോട് കൂടെ ഇരിക്കുവാനുള്ള അദ്ധേഹത്തിന്റെ ആഗ്രഹം ആണ് ഇവിടെ കാണുന്നത് . ഇതില്‍ നിന്നെല്ലാം നമുക്ക് മനസ്സില്‍ ആവുന്നത് വാങ്ങിപോയവര്‍ ദൈവ സന്നിധിയില്‍ 'ജീവനോടെ' ഉണ്ട് എന്ന് തന്നെ ആണ് . 

ഭൂമിയില്‍ ഉള്ള നമ്മളും ,വാങ്ങിപോയ നമ്മുടെ പിതാക്കന്മ്മരുമായ  എല്ലാ വിശ്വാസികളും  ചേര്‍ന്നതാണ് സഭ.

നാം പലപ്പോഴും മുതിര്ന്നപവരോടും ,മാതാ പിതാക്കളോടും , വൈദികരോടും ഒക്കെ പ്രാര്ത്ഥോനക്കായി ആവശ്യപ്പെടാറുണ്ട് .അവര്‍ നമുക്കായി പ്രാര്ത്ഥി ക്കുമ്പോള്‍ അത്  ഫലം ചെയുമെന്നു നാം വിശ്വസിക്കുകയും  ചെയ്യുന്നു . അത് സത്യവും  ആണ് . പ്രോറെസ്ടന്റ്റ് സഭക്കാര്‍ പലപ്പോഴും നമ്മോടു തര്‍ക്കിക്കുന്നത്‌ 1 തീമോ : 2 : 5 ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ എന്ന വാഖ്യം അടിസ്ഥാനം ആക്കിയാണ്. എന്നാല്‍ അതിനു മുന്പു ള്ള വാഖ്യം അവര്‍ സൌകരിയ പൂര്വ്വംു മറക്കുന്നു ,1 തീമോ : 2 : 1 -2 എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടും കൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.ഇവിടെ പരിശുദ്ധ പൗലോസ്‌ ശ്ലീഹ മറ്റുള്ളവര്ക്ക് വേണ്ടി പ്രാര്ത്ഥിേക്കുവാന്‍  നമ്മെ ഉദ്ബോധിപ്പിക്കുന്നു. 

യാക്കോബ് 5 : 16 എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.ഇവിടെ യാകോബ് സ്ലീഹയും പരസ്പ്പരം പ്രാര്ത്ഥിിക്കുവാന്‍ പഠിപ്പിക്കുന്നു. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ എന്ന വാഖ്യം അടിസ്ഥാനം ആക്കി ആണെങ്ങില്‍ പരസ്പ്പരം പ്രാര്ത്ഥി ക്കുന്നത്‌ തെറ്റ് ആവില്ലേ ????

മരിച്ചവര്ക്കാ യി നമ്മള്‍ പ്രാര്ത്ഥികക്കുന്നതിന്റെ അടിസ്ഥാനവും ഇത് തന്നേയ് ആണ് ,അവര്‍ മരിച്ചിട്ടില്ല ,ദൈവ സന്നിധിയില്‍ ജീവനോട തന്നെ ആണ് ഇരിക്കുന്നത് എന്ന സത്യം....

വെളിപാട് 4:4 സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തുനാലു സിംഹാസനം; വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാർ; അവരുടെ തലയിൽ പൊൻകിരീടം; 
ആരാണ് ഇവിടെ പറഞ്ഞിരിക്കുന്ന  ഇരുപത്തുനാലു മൂപ്പന്മാർ ??? വിശുധന്മാരാണോ ???
തീര്‍ച്ചയായും ആണ് ...അവര്‍ വിശുധന്മാരാണ്.

വിശുദ്ധന്മാരും ,മരിച്ചവരും , ദൈവത്താല്‍ എടുക്കപ്പെട്ടവരും എല്ലാവരും ദൈവസന്നിധിയില്‍ അട്മാവില്‍ ജീവനോടെ ഉണര്ന്നു തന്നെയാണ് ഇരിക്കുന്നത് .അവര്ക്ക് ഭൂമിയില്‍ നടക്കുന്നത് കാണുവാനും ,നമുക്ക് വേണ്ടി ദൈവത്തോട് പ്രാര്ത്ഥിക്കുവാനും സാധിക്കും.ഭൂമിയില്‍ അവരുടെ ശരീരം നശിച്ചുവെങ്കിലും സ്വര്‍ഗത്തില്‍  അവര്‍ ദൈവത്തോടൊപ്പം ,ജീവനോടെ ഉണര്ന്നു തന്നെയാണ് ഇരിക്കുന്നത്. നമ്മുടെ അപേക്ഷകള്‍ ദൈവ സന്നിധിയില്‍ പ്രാര്ത്ഥവന നിരതരയിരിക്കുന്ന ,ജീവിച്ചിരിക്കുന്ന അവരോടാണ് .......ഞങ്ങള്ക്കാലയി ആപേക്ഷിക്കെനമേ എന്ന് ......

ദൈവ സന്നിധിയില്‍ മാലാഖമാരെ പോലെയുള്ള മരിച്ചവരോടും ,അതിനെക്കാള്‍ ശ്രേഷ്ടമായ സ്ഥാനത്തിരിക്കുന്ന വിശുദ്ധന്‍ മാരോടും പ്രാര്ത്ഥടനക്കായി അപേക്ഷിപ്പതിരിപ്പാന്‍ ,വിശുദ്ധ ദൈവ മാതാവിനെക്കാലും ,പരിശുദ്ധ പരുമല തിരുമെനിയെക്കാളും വിശുദ്ധന്‍ മാരോന്നും അല്ലല്ലോ നമ്മള്‍ ......

Commonly Used Syriac Words And Its Meaning


Commonly Used Syriac Words And Its Meaning






                            






.



Abo :Fathe




r
  • Aboon :Our father
  • Adamo de seno :Until I come
  • Ahai :My brethren
  • Aloho :God
  • Aman amen :So be it , with us
  • Amen :So be it ( same with )
  • Anido :Departed – Soul ( dead )
  • Batthraihun mena oolam ol meenameen :Forever in the two worlds, Amen.
  • Barekmor:Bless me O Lord
  • Beskudissa :Place of Holiness
  • Bovoosa :Songs of intercession
  • Bro :Son
  • Burksa : That which is blessed
  • Damo :Blood
  • Danaha :Rising ( the son of righteousness arose at the time of baptism at Jordan )
  • Dukarono :Remembrance
  • Eehidayakar :Solitary living persons
  • Ereyar :Angel who is always awake
  • Ekbo :Foot or Stanza
  • Emo :Mother
  • Eniyono :Meditative songs
  • Ethro :Prayer with incense
  • Episcopos :Bishop
  • Evengelion ( greek ):Gospel
  • Habibai :My beloved one
  • Haleluyya :Praise the Lord
  • Hoosoyo :A prayer of propitiation
  • Hoothomo :Concluding prayer of the Holy Qurbana
  • Hoso vabu Koola Suban la-olmeen :Now and always and for ever and ever
  • Kadeesanmar :Saints
  • Kadeesathaloho :Holy Art Thou O God
  • Kadeeso :Saint
  • Kahanenmar :Priests
  • Kahnoosa :Priestly Job
  • Kaseeso :Priest ( Elder)
  • Kolos :Hymns
  • Kukilion :A verse of Psalms
  • Kuriyelaison :O Lord Have Mercy
  • Kymtha :Resurruction
  • Luthiniya :Petition responding with corresponding words
  • Manesso :Song of Praise
  • Masumoor :Psalms
  • Mavurba :Glorification ( Song of Mary )
  • Mena olam vada mela olam ol meenameen :As it was from the beginning and shall be forever and ever. Amen
  • Moran esraham Melayin :O lord have mercy Up on us
  • Moran Husrahem Melayin :O Lord with kindness have mercy upon us
  • Morio :Lord
  • Morio rahem Melyn Uaderen :Lord have Mercy upon us and help us
  • Moronoyo :Relating to the Lord
  • Msamsono :Deacon
  • Msheeho :He who is anointed
  • Nehavoon :Be with
  • Nibiyanmar :Prophets
  • Oritha :The five books of Moses
  • Oyar :Sky ( air Space )
  • Phagaro :Body
  • Praksees :Acts of Apostles
  • Promeon :Preface
  • Rooho :Spirit
  • Rusma :Sign ( Benediction )
  • Sadeeke :Righteous persons
  • Sahada :Martyr
  • Samio :Blind
  • Sedro :Order ( a prefortory prayer that comes in order after the preface )
  • Selum bashslomo :God in peace
  • Shyno :Good will
  • Shyno o - slomo :Good will and Peace
  • Slomo :Peace
  • Sleeho :Those who are sent ( apostles )
  • Soonoyo:Ascension of the Mother
  • Slooso:Prayer
  • Srapikal :Angels with six wings
  • Sthoumankalos :Stand we well ( Let us stand well )
  • Subaho Labo Lebaro Vala Rooho Kadisso :Glory be to the Father, to the Son and the Holy Spirit
  • Subaho Lok Moran :Glory to u O Lord
  • Subaho Lok Sabran Lo-Olam :Praise to you Our helper forever
  • Subukono :Remission of sin
  • Thubden :But again
  • Thooyobo :Preparation service done in secret
  • Yeldo :Birth of the Lord
http://www.ots.org.in/main/Articles/syriacwords.asp
http://www.bsmcathedral.org/HolyQurbana.html

വി.ദൈവമാതാവിന് മറ്റു മക്കള്‍ ഉണ്ടായിരുന്നോ ?? ......പാസ്ടര്‍ പറയുന്നത് ശരിയോ ?


വി.ദൈവമാതാവിന് മറ്റു മക്കള്‍ ഉണ്ടായിരുന്നോ ?? ......പാസ്ടര്‍ പറയുന്നത് ശരിയോ ?

by Suriyani Mappilla  { face book} വി .മത്തായി 13 :55 ,56   
ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
ഈ വാഖ്യത്തെ വളച്ചൊടിച്ച് ,മറിയയുടെ മറ്റു മക്കളാണ്  യാക്കോബ്, യോസെ,  ശിമോൻ, യൂദാ  ,അത് കൂടാതെ സഹോദരിമാരും ഉണ്ടായിരുന്നു എന്നൊക്കെ ചില   നവീന സഭക്കാര്‍ പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. അത് ശരി ആണോ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം .
വി.വേദപുസ്തകത്തില്‍ കര്‍ത്താവിന്റെ "സഹോദരന്മാര്‍" എന്നും "സഹോദരിമാര്‍ " എന്നും പരാമര്‍ശിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ട് . എന്നാല്‍ ഇവയില്‍ ഒന്നും തന്നെ വി. ദൈവമാതാവ് മറിയമിന്റെ മക്കളാണ് ഇവരെന്ന്  പറയുന്നില്ല .വി. വേദപുസ്തകം ശരിയായി  വായിക്കുമ്പോള്‍ നമുക്ക് മനസിലാകുന്ന ഒരു കാര്യമുണ്ട്.മറിയം എന്ന പേരില്‍ വി.ദൈവമാതാവ് അല്ലാതെ മറ്റൊരു മരിയമും ഉണ്ടായിരുന്നു എന്ന സത്യം ....
അതിനുള്ള തെളിവുകളാണ്  താഴെ പറയുന്ന വാഖ്യങ്ങളില്‍ കൂടെ വിശദീകരിക്കുവാന്‍ ശ്രമിക്കുന്നത്  .

1 .  നമ്മള്‍ പോകുന്നത് യേശു ക്രിസ്തുവിന്റെ ക്രൂശു  മരണ സന്ദര്‍ഭത്തിലേക്കാണ്.
വി .മത്തായി 27 :55 ,56  
 ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.ഈ വാഖ്യം നന്നായി ശ്രദ്ധിക്കുക ,"യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും ".ഇതില്‍ നിന്നും വി .മത്തായി 13 :55 ,56  ഇല്‍ പറയുന്ന  യാക്കോബ്, യോസെ എന്നിവരുടെ അമ്മ ആരാണെന്നു നമുക്ക് മനസിലായി കഴിഞ്ഞു .അത് വി ദൈവമാതവല്ല ,രണ്ടാമതൊരു മറിയം ആണ്.അത് സംശയങ്ങള്‍ക്ക് ഇടയില്ലാത്തവണ്ണം നമ്മള്‍ മനസിലാക്കി കഴിഞ്ഞു .

2 .ഇവിടെ നിന്ന് നമ്മള്‍ പോകുന്നത് യേശു ക്രിസ്തുവിന്റെ പുനരുത്ഥാന   സന്ദര്‍ഭത്തിലേക്കാണ് . വി .മത്തായി 28 :1  ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.ഇവിടെ പരാമര്‍ശിക്കപ്പെടുന്ന  'മറ്റെ മറിയ'  വി .മത്തായി 27 :55 ,56  ഇല്‍  മഗ്ദലക്കാരത്തി മറിയയോടൊപ്പം കാണുന്ന  യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയാണെന്ന് ന്യായമായും നമുക്ക് മനസിലാക്കാം .അല്ലാതെ പാസ്ടര്‍ പറയുന്നത് പോലെ യേശുവിന്റെ അമ്മ മറിയം അല്ല.
ഇനി നമുക്ക്    യാക്കോബിന്റെയും യോസെയുടെയും അമ്മ  'മറ്റേ മറിയം' യേശുവിന്റെ അമ്മ അല്ല എന്ന് തെളിയിക്കെണ്ടാതായുണ്ട് .
വി . മത്തായിയുടെ സുവിശേഷം വായിക്കുമ്പോള്‍ നമുക്ക് മനസ്സില്‍ ആകുന്ന ഒരു കാര്യം ഉണ്ട് , മറിയത്തെ പരാമര്‍ശിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഒക്കെ അവന്റെ "അമ്മ " എന്ന വാക്കാണ്‌ വി . മത്തായി ഉപയോഗിച്ചിരിക്കുന്നത്.ഉദ  വി . മത്തായി: 1:18, 2:11, 2:13, 2:14, 2:20, and 2:21 . ഇവിടെയൊക്കെയും അമ്മ എന്ന് ഉപയോഗിച്ചിരിക്കുന്ന സുവിശേഷകന്‍ പിന്നീട്  മഗ്ദലക്കാരത്തി മറിയക്കും പിന്നില്‍ രണ്ടാമതായി മാത്രം പ്രാധാന്യം കൊടുത്തു ,വി.ദൈവ മാതാവിനെ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ എന്ന് പരാമര്‍ശിക്കും എന്ന് കരുതുക വയ്യ .ഈ വിശകലനന്കളില്‍   നിന്നും നമുക്ക് മനസിലാകുന്ന കാര്യം യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയമും ,യേശുവിന്റെ അമ്മ മറിയവും രണ്ടു വെത്യസ്ത  സ്ത്രീകള്‍ ആണെന്ന സത്യമാണ്.


3 .ഇനി നമുക്ക് വി.മര്‍കോസിന്റെ   സുവിശേഷത്തില്‍ ഇതിനെകുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം 
മാര്‍ക്കോ 6 : 3  ഇവൻ മറിയയുടെ(യഹൂദ  പശ്ചാത്തലത്തില്‍  അമ്മയുടെ മകന്‍ സാധാരണ  എന്ന് പറയാറില്ല  എന്നാല്‍ ഇവിടെ മറിയയുടെ മകന്‍ എന്ന്  യേശുവിനെ പരാമര്‍ശിച്ചിരിക്കുന്നത്    ശ്രദ്ധിക്കുക)  മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
വി .മത്തായി 13 :55 ഇല്‍ നമ്മള്‍ കണ്ടത്    പോലെ യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നെ പേരുകള്‍ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നു.
ഇനി മാര്‍ക്കോ  : 15 :40  നമുക്ക് ഒന്ന്  നോക്കാം , സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു. 
ഇവിടെ നമ്മള്‍ മനസ്സില്‍ ആക്കുന്ന കാര്യം , യേശുവിന്റെ സഹോദരന്മാര്‍ എന്ന് വിശേഷിക്കപ്പെട്ട യാക്കോബ് ,യോസെ എന്നിവര്‍ യേശുവിന്റെ ചാര്‍ച്ചക്കാരിയായ   മരിയയില്‍  ജനിച്ചവരാണ്.അതുകൊണ്ട് തന്നെ ബന്ധുക്കളായ അവരെ 'സഹോദരന്മാര്‍' എന്ന്  പറഞ്ഞിരിക്കുന്നത് .
ഇനി മാര്‍ക്കോ : 16 :1 ,,
 ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി. മുകളിലുള്ള വാഖ്യത്തില്‍ കണ്ട മൂന്നു പേരും ഇവിടെയും നമുക്ക് കാണാം .മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും. ഇവിടെ യാക്കോബിന്റെ  അമ്മ എന്നാണ് 'മറ്റേ ' മറിയയേ പരാമര്ശിചിരിക്കുന്നത് . (മത്തായി മറ്റേ മറിയ എന്നാണ് പറഞ്ഞിരിക്കുന്നത് ) ഇവിടെയെങ്ങും ഈ മറിയ യേശുവിന്റെ അമ്മ മറിയ ആണെന്ന് പറഞ്ഞിട്ടില്ല.

4.ഇനി നമുക്ക് ലുകൊസിന്റെ സുവിശേഷം ഒന്ന്നു നോക്കാം വി.ലുക്കോ 24 :10  അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.

ഇവിടെയും യാക്കോബിന്റെ അമ്മ മറിയ എന്നാണ് പരാമര്‍ശം . യേശുവിന്റെ അമ്മ എന്ന പരാമര്‍ശം ഇവിടെയും കാണാനില്ല . വി. ലുകോസ് തന്റെ സുവിശേഷത്തില്‍ മുഴുവനും വി.ദൈവമാതാവിനെ അവന്റെ 'അമ്മ' എന്നാണ് സംബോധന ചെയ്തിരിക്കുന്നത്, ഉദ : ലുക്കോ : 1:43, 2:33-34, 2:51, 8:19, Acts 1:14.

അതുകൊണ്ട് തന്നെ ഒരു വാഖ്യത്തില്‍  മാത്രം വി.മരിയാമിനെ  യേശുവിന്റെ അമ്മ എന്നതിന് പകരം യകൊബിന്റെ അമ്മ എന്ന് പ്രാധാന്യം കുറച്ചു  സുവിശേഷകന്‍ പറയും എന്ന് തോനുന്നില്ല .

അപ്പോള്‍ ആരാണ് ഈ അന്ഞാതയായ  'മറ്റേ ',യാക്കോബിന്റെ അമ്മ ,യോസയുടെ  അമ്മ മറിയ ???

5.അത് അറിയാനായി നമുക്ക് വി യോഹന്നാന്റെ സുവിശേഷം ഒന്ന് പരിശോധിക്കാം. വി യോഹ 19 :25  യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.

ഇവിടെ എന്താണ് മനസിലാക്കുന്നത്‌ ?? യേശുവിന്റെ അമ്മ മറിയ , മറിയയ്ക്ക് ഒരു സഹോദരി ഉണ്ടായിരുന്നു ,ക്ലെയോപ്പാവിന്റെ ഭാര്യയായ  മറിയ !!!!
യഹൂദ ഗോത്ര  പാരമ്പര്യ  പ്രകാരം യേശുവിന്റെ സഹോദരങ്ങള്‍ എന്ന് യാക്കോബ് ,യോസെ എന്നിവര്‍ വിളിക്കപ്പെട്ടത്‌  എങ്ങനെയാണെന്ന് എല്ലാവര്ക്കും  മനസിലായികാണുമെന്നു പ്രതീക്ഷിക്കുന്നു .


മുകളില്‍ പറഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തില്‍ നമുക്ക് കാര്യങ്ങളെ  താഴെ പറയുന്ന പ്രകാരം സംഗ്രഹിക്കാം ,

1 .ക്ലെയോപ്പാവിന്റെ ഭാര്യയായ  മറിയ ,യാക്കോബിന്റെ  അമ്മ മറിയ ,യോസയുടെ  അമ്മ മറിയ എന്നിങ്ങനെ സൂചിപ്പിച്ചിരിക്കുന്ന   മറിയ ഒരാള്‍ തന്നെ ആണ് 
2 .അത്  വി .ദൈവമാതാവിന്റെ സഹോദരിയായ മറിയ ആണ് .
3 . അതുകൊണ്ടാണ് യാക്കോബ് ,യോസെ എന്നിവര്‍ യേശുവിന്റെ സഹോദരങ്ങള്‍ എന്ന് വിളിക്കപ്പെട്ടത്‌ .
4 . അവന്റെ മറ്റു സഹോദരങ്ങള്‍ (ശിമോൻ, യൂദാ ) ,സഹോദരികളും ,അവനില്‍ വിശ്വസിക്കാത്ത സഹോദരന്മാര്‍ എന്ന് യോഹ 7 :5 ഇല്‍ പറയുന്ന സഹോദരന്മാരും എല്ലാം യഹൂദ ഗോത്ര പ്രകാരമുള്ള മറ്റു ശാഖകളില്‍ പെട്ട യേശുവിന്റെ ചര്‍ച്ചക്കാര്‍ ആണ് .


ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ .




ഈ വിഷയത്തില്‍ ഒരു facebook pentacost group ഇല്‍  നടന്ന യതാര്‍ത്ഥ ഇംഗ്ലീഷ് ചര്‍ച്ച താഴെ കൊടുക്കുന്നു .
കടപ്പാട്: അനി ബാബു

Why do an average believer feel difficulty to understand perpetual virginity of Mary? Because He DON'T read it Directly, yes but the same time we don't read it in scripture that Mary changed his virginity... So the first mental block is a) brothers of Jesus second block is b) Matthew 1:24-25 And Joseph arose from his sleep, and did as the angel of the Lord commanded him, and took unto him his wife; and knew her not till she had brought forth her son. Here many bible believers says Joseph KNEW HER after the birth of christ...well it's not so...
 Let me go further, before that let me tell you, the pillars of Protestant reformations Martin Luther, John Calvin and Swingly believed in perpetual virginity of Mary the same way how catholic/ orthodox believe, they also read same bible, they also felt same reasoning but they believed, it means they might hv seen something which an average person could not see... I will give you few supporting evidence

What did Martin Luther believed? It is an article of faith that Mary is Mother of the Lord and still a virgin. ... Christ, we believe, came forth from a womb left perfectly intact. (Weimer's The Works of Luther, English translation by Pelikan, Concordia, St. Louis, v. 11, pp. 319-320; v. 6. p. 510.)

Swiss reformer and contemporary of Luther and Calvin wrote " I firmly believe that Mary, according to the words of the gospel as a pure Virgin brought forth for us the Son of God and in childbirth and after childbirth forever remained a pure, intact Virgin. (Zwingli Opera, Corpus Reformatorum, Berlin, 1905, v. 1, p. 424.


1) The Bible frequently speaks of the "brothers" and "sisters" of Jesus.

First it is important to note that the Bible does not say that these "brothers and sisters" of Jesus were children of Mary


How do we know this? For that we need a deep study...


 Matthew 13:55 -- Jesus at Nazareth,-- carpenter’s son
-- mother named Mary -- brothers: James, Joseph, Simon, and Judas-- sisters “with us" now my propositions will proof from scripture there are two Mary - a) Mary Mother of Jesus then b) Another Mary...let me go further


 Proof no 1) Matthew 27: 55 -- The Crucifixion

“Among them were Mary Magdalene and MARY THE MOTHER OF JAMES AND JOSEPH, and the mother of the sons of Zebedee.” here we seen who is the mother of James and Joseph....Mary but not mother of Jesus..

Proof No 2: Matthew 28: 1 -- The Resurrection

“After the sabbath, as the first day of the week was dawning, Mary Magdalene and THE OTHER MARY came to see the tomb.”

This “other Mary” corresponds to the mother of James and Joseph, the companion of Mary Magdalene in Matt 27:55. However, she is presented as such a minor gospel character that she is NOT the mother of Jesus.


Analysis : It’s interesting to note that whenever Matthew mentions the Virgin Mary, he always identifies her as “Jesus’ mother.” (See: Matt 1:18, 2:11, 2:13, 2:14, 2:20, and 2:21, in which the author all but beats us over the head with the phrase “His mother.”) It’s unlikely, therefore, that Matthew is abandoning this point by later identifying her as merely the mother of James and Joseph: a secondary character, less important than Mary Magdalene. Taking all this into consideration, Mary the mother of James and Joseph and Jesus’ mother are apparently two different women.


 Let's turn to Mark

Mark 6:3 Jesus of Nazereth , -- “Is he not the carpenter?” (Jesus had taken over the family business)

-- “The son of Mary” (Very unusual in a Jewish context, in which a son is the son of the father, not the mother)

-- brothers James, JOSE, Judas, and Simon

The same list as in Matt 13:55, with the exception of “Jose” in place of Matthew’s Joseph -- really the same name in Hebrew (Yoshef).

-- “sisters are here with us”...pl observe very clearly...


Proof No 3 Mark 15:40 -- The Crucifixion

“Among them were Mary Magdalene, MARY THE MOTHER OF THE YOUNGER JAMES AND OF JOSE, and Salome.”

Here, Matthew’s “Mary the mother of James and Joseph” reappears as “the mother of ...James and of Jose,” corresponding to Mark’s reference to Jesus’ “brothers” James and Jose at Nazareth in 6:3. If one compares Matthew and Mark’s accounts of Jesus at Nazareth with that of their accounts of the crucifixion, it becomes abundantly clear that they are speaking about the same two relatives of Jesus, whose mother -- like Jesus’ -- happened to be named Mary.


I'm really for giving detailed analysis...but unless we know scripture we cannot understand the doctrine...

 Proof No 4: Mark 16:1 -- The Resurrection

“When the Sabbath was over, Mary Magdalene, MARY THE MOTHER OF JAMES, and Salome bought spices so that they might go and anoint Him.”

The same three companions appear again. Here, Mary is called “the mother of James” (a variant of “the mother of Jose” in 15:47). However, there is still no mention, or even a vague implication, that this woman is also the mother of Jesus; but merely a background character like Salome.


Now let's turn to Luke , Proof No 5: Luke 24:10 -- The Resurrection

“The women were Mary Magdalene, Joanna, and MARY THE MOTHER OF JAMES; the others who accompanied them also ...”

Again, the “mother of James,” but not the mother of Jesus. And, like Matthew and Mark (in 3:35), the author of Luke always refers to the Virgin Mary as Jesus’ mother (See: Luke 1:43, 2:33-34, 2:51, 8:19, Acts 1:14).


 Proof No 6: WAIT FOR MY SHOCK who is this strange Mary? This wil blow ur head...John 19:25 -- The Crucifixion

“Standing by the cross of Jesus were His mother and HIS MOTHER’S SISTER, MARY THE WIFE OF CLOPAS, and Mary Magdala.”


Ohh my God, Jesus Mother is a Mary, but She has SISTER -her name is also MARY...


 Now our enquiry reach to stage in fourth gospel where St John has disclosed this strange Mary known as " other Mary"

Summary...This mysterious “Mary” appears again; this time called “Mary the wife of Clopas.” If this passage is speaking about three women, rather than four (as it almost certainly is), the comma after “his mother’s sister” may be identifying Clopas’ wife as the sister (or ‘tribal-relative’) of Jesus’ mother. This would explain the gospel writers’ use of the Greek word “adelphos” (as a translation of the Hebrew “ah”), which could mean brother (or sister in the feminine), as well as cousin, nephew, relative, etc. If Clopas’ wife was the sister (i.e., close, tribal relative) of Jesus’ mother, then Clopas’ sons, James and Joseph (Jose), could very well be called Jesus’ “brethren” (i.e., part of His extended tribal family).

CONCLUSION

So, with all this evidence in mind, I hold that:

(1) John’s “Mary the wife of Clopas ” is the same person as the Synoptics’ “Mary the mother of James and Joseph/Jose” (the Mary of the cross/tomb accounts).

(2) This Mary is in turn the “sister” (i.e., close tribal relative) of Jesus’ mother Mary.

(3) This is how Jesus is “brothers” with James and Joseph (Jose).

(4) His other “brothers” (Judas and Simon), as well as his “sisters,” and the “brothers” who don’t believe in Him in John 7:5 are from other branches of His extended tribal family...

അന്യഭാഷ എന്നാല്‍ അര്‍ത്ഥ രഹിതമായ ജല്‍പ്പനങ്ങളോ ??


അന്യഭാഷ എന്നാല്‍  അര്‍ത്ഥ രഹിതമായ ജല്‍പ്പനങ്ങളോ  ??

വളരെയധികം വികലമാക്കപ്പെടുകയും ,ചില  സഭകള്‍ തെറ്റായി പഠിപ്പിക്കുകയും ,ആചരിക്കുകയും ചെയ്യുന്ന ഒന്നാണ് മറുഭാഷ  വരം എന്നത് .ഇതിന്റെ സത്യാവസ്ഥ എന്താണെന്നു നമുക്ക് ഒന്ന് മനസിലാക്കാം.

വി . വേദപുസ്തകത്തില്‍  മൂന്നു സന്ദര്ഭങ്ങലില്‍ ആണ് മറുഭാഷ എന്നാ വരം ലഭിക്കുന്നതായി കാണുന്നത് .
താഴെ പറയുന്നവയാണ് അത് ...
1 .അപ്പൊ പ്രവര്‍ത്തി : 2 :4 -6  പെന്തെക്കൊസ്ത നാളില്‍ ശിഷ്യന്മാരും മറ്റുള്ളവരും കൂടി വരുന്ന അവസരത്തില്‍ .
2 .അപ്പൊ പ്രവര്‍ത്തി : 10 :44-45 , കൊർന്നേല്യൊസിന്റെ  ഭവനത്തില്‍ പത്രോസ്   പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ .
3 .അപ്പൊ പ്രവര്‍ത്തി : 19 :6 -7 ,പൗലോസ്‌ എഫെസുസില്‍ വച്ച് ശിഷ്യന്മാരുടെ തലയില്‍ കൈ വക്കുമ്പോള്‍ .

ഇതില്‍ ഏതെങ്കിലും അവസരത്തില്‍ പരിശുദ്ധാത്മാവിനാല്‍ അന്യഭാഷാ വരം പ്രാപിച്ചവര്‍  ചില സഭക്കാര്‍  കാണിക്കുന്നത് പോലെ ജല്‍പ്പനങ്ങള്‍ നടത്തുകയോ ,നിലത്തു വീഴുകയോ ,നിലത്തു കിടന്നു ഉരുള്ളുകയോ ,മുടിയാട്ടം നടത്തുകയോ ,തുമ്പി തുല്ലുകയോ വെളറി പിടിച്ചു ഓടുകയോ ചെയ്യുന്നുണ്ടോ എന്ന് നമുക്ക് ഒന്ന്  പരിശോധിക്കാം.

ഇതില്‍ ഒന്നാമത്തെ സന്ദര്‍ഭം ..

1 .അപ്പൊ പ്രവര്‍ത്തി : 2 :4 -6  പെന്തെക്കൊസ്ത നാളില്‍ ശിഷ്യന്മാരും മറ്റുള്ളവരും കൂടി വരുന്ന അവസരത്തില്‍ .
അപ്പോസ്തോല പ്രവര്‍ത്തികള്‍  2 ആം അധ്യായം.1 മുതല്‍ 11 വരെയുള്ള വാഖ്യങ്ങള്‍ ,
പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.  
പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.   
അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.   
എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.  
അന്നു ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു.      
ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നു കൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി    
എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ?
പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്ത ഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ?
പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും
പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം
ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു.

 പെന്തെക്കൊസ്തനാൾ പരിശുദ്ധാത്മാവു ശിഷ്യന്മാരുടെയും മറ്റുള്ളവരുടെയുംമേല്‍ അന്ഗ്നിനാവിന്റെ  രൂപത്തില്‍ ഇറങ്ങി ആവസിക്കുന്ന ഒരു സന്ദര്‍ഭമാണ് ഇവിടെ കാണുന്നത്.
ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നു കൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി!
 പെസഹ   ആചരിക്കുന്നതിനായി   ലോകത്തിന്റെ  പല ഭാഗങ്ങളിലും ഉള്ള ,പല   ഭാഷക്കാരായ  യഹൂദന്മാര്‍ യെരുസലെമില്‍ വന്നു    കൂടിയിട്ടുണ്ടായിരുന്നു . പെന്തകോസ്റ്റു  നാളില്‍ കൂടിയിരുന്ന ഗലീലക്കാരായ അവര്‍ എല്ലാവരും (ശിഷ്യന്മാരും മറ്റുള്ളവരും )   പരിശുദ്ധാത്മാവു നിറഞ്ഞവരായി  അവര്‍ മുന്‍പ് പഠിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത  ഓടിക്കൂടിയ   മറ്റു ആളുകളുടെ ഭാഷകളില്‍ സംസാരിക്കുവാന്‍ തുടങ്ങി.
ഓടി കൂടിയ ആളുകളില്‍ പർത്ഥരും, മേദ്യരും, ഏലാമ്യരും ,മെസപ്പൊത്താമ്യയിലും, യെഹൂദ്യയിലും, കപ്പദോക്യയിലും,പൊന്തൊസിലും, ആസ്യയിലും പ്രുഗ്യയിലും, പംഫുല്യയിലും, മിസ്രയീമിലും ,കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും, അറബിക്കാരും ഉണ്ടായിരുന്നു .
ഇവിടെ  ഒരു  ഉദാഹ  രണത്തിലൂടെ  എന്താണ് ഇവിടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള  അന്യഭാഷാ എന്ന് കൂടുതല്‍ വിശദമാക്കാന്‍ ശ്രമിക്കാം  ..
മലയാളം  മാത്രം  അറിയാവുന്ന   ഒരുകൂട്ടം ആള്‍ക്കാര്‍  കൂടിയിരിക്കുന്ന   സ്ഥലത്തേക്ക്   കുറച്ചു   തമിഴരും  ,തെലുങ്കരും   ,കന്നടക്കാരും   ,ഹിന്ദിക്കാരും വരുന്നു എന്ന് സങ്കല്‍പ്പിക്കുക    . ഈ   അവസരത്തില്‍   മലയാളം  മാത്രം  അറിയുന്ന  ആളുകള്‍ ഇതുവരെ സംസാരിച്ചിട്ടില്ലാത്ത  തമിഴിലും,തെലുങ്കിലും,കന്നടയിലും ,ഹിന്ദിയിലും    സംസാരിക്കുവാന്‍ തുടങ്ങുന്നു  .'ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി!'... ഇതല്ലേ യഥാര്‍ത്ഥത്തില്‍ ഇവിടെ സംഭവിച്ചത് ??  അല്ലാതെ ചിലര്‍  പറയുന്നത് പോലെ റോക്കിഷ ലബ്ബ ലബ്ബ ലബ്ബ ശര്മൂട ലബ്ബിയ .... എന്നാ ജല്പ്പനങ്ങലാണോ മറുഭാഷ അല്ലെങ്കില്‍ ഭാഷാ വരം ?
 മുന്‍പ് പഠിച്ചിട്ടില്ലാത്ത   അല്ലെങ്കില്‍ അറിയാത്ത ഒരു ഭാഷ ഒരാള്‍  പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടുപറയുന്നതാണ് ഭാഷാ വരം എന്ന് 
നമുക്ക് ഇതില്‍ നിന്നും മനസിലാക്കാം .
ഈ അത്ഭുത പ്രവര്‍ത്തനം കണ്ട അന്ന്  അവിടെ കൂടിയിരുന്ന മൂവായിരത്തോളം പേരാണ് അന്ന് സ്നാനം  ഏറ്റു ക്രിസ്തുവിനോട് ചേര്‍ന്നത്‌ .
അപ്പൊ പ്രവര്‍ത്തി 2 : 41  അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.
ഇവിടെ പറയുന്ന കാരിയങ്ങളില്‍ നിന്ന് വ്യക്തമാണ് അന്യഭാഷ എന്താണെന്നു ... ഇതിനെ വികലമാക്കി അര്രൂഡാ മുകലുംബട ശകല്ബല ലാബ ലാബ ലാബ എന്ന്  ജല്‍പ്പനം നടത്തി അന്യ ഭാഷയെന്നു വിശ്വാസികളെ തെറ്റി ധരിപ്പിക്കുന്ന പടിപ്പിക്കലുകളാണ് ചില  സഭകള്‍ ചെയ്യുന്നത് .
ആത്മാവിന്റെ ഫലങ്ങളെ  പറ്റി പൗലോസ്‌ ശ്ലീഹ പറയുന്നത് ശ്രദ്ധിക്കുക ...
ഗല 5 :22,23 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,ഇന്ദ്രിയജയം;
ഇതില്‍ ഏതെങ്കിലും ഫലങ്ങള്‍ നമ്മുടെ സഹോദരന്മാരുടെ അര്‍ത്ഥ ശൂന്യമായ ജല്പ്പനങ്ങളിലോ ,തള്ളി വീഴ്തലിലോ നമുക്ക് കാണുവാന്‍ സാധിക്കുമോ ??
ഇല്ല ... കാരണം അത്‌ ദൈവികമല്ല ...
പ്രത്യേകം നോട്ട്  ചെയ്യുക : അന്യ ഭാഷാ വരം എന്നും പറയുന്നത് ലോകത്തില്ലാത്ത  ഒരു ഭാഷാ വായില്‍ തോന്നിയത് പോലെ പറയുന്നത് അല്ല . മറിച്ച് തനിക്കു അറിയാന്‍ പാടില്ലാത്ത ,താന്‍ പഠിച്ചിട്ടില്ലാത്ത  ഒരു ഭാഷ സംസാരിക്കുവാനുള്ള വരം ആണ് അത്‌ .അപ്പോസ്തോലന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പോയി അറിയാത്ത  ഭാഷകളില്‍ സുവിശേഷം അറിയിച്ചത് ഈ വര പ്രപ്തിയാല്‍ ആണ്.
ഇനി നമുക്ക് കൊർന്നേല്യൊസിന്റെ  ഭവനത്തിലേക്ക് ഒന്ന് കടന്നു ചെല്ലാം.അവിടെയാണ് അന്യ ഭാഷാവരം ലഭിക്കുന്ന രണ്ടാമത്തെ അവസരം.
2 .അപ്പൊ പ്രവര്‍ത്തി : 10 :44-45 , കൊർന്നേല്യൊസിന്റെ  ഭവനത്തില്‍ പത്രോസ്   പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ .
 അപ്പൊ പ്രവര്‍ത്തി : 10 :44-46 

ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.
അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ
പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു.
ഇറ്റലിയന്‍  പട്ടാളക്കാരനായ   കൊർന്നേല്യൊസ് ദര്സനത്തില്‍ കണ്ട പ്രകാരം യോപ്പയിലേക്ക്  ആളയച്ചു പത്രോസിനെ തന്റെ ഭവനത്തിലേക്കു  ക്ഷണിച്ചു വരുത്തുകയും ,തന്റെ സ്നേഹിതരെയും ,ചാര്‍ച്ചക്കാരെയും പ്രസംഗം കേള്‍പ്പാന്‍ വിളിച്ചു വരുത്തുകയും ചെയ്തു .അന്ന് അനേകര്‍ വന്നു കൂടിയിരുന്നു .(അപ്പൊ:10 :27 )പത്രോസിനോപ്പം യോപ്പയിലെ സഹോദരന്മാർ ചിലരും ഉണ്ടായിരുന്നു .(അപ്പൊ:10 :23 .)  .അങ്ങനെ വളരെ ആളുകള്‍ ഉണ്ടായിരുന്ന ആ അവസരത്തില്‍ പത്രോസ് ദൈവ വചനം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കേട്ടവരായ എല്ലാവരുടെ മേലും  പരിശുദ്ധാത്മാവു വന്നു അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും ദൈവത്തെ മഹത്വ പെടുത്തുകയും ചെയ്തു .
പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു എന്നും പറയുന്നു. (അപ്പൊ 10 :46 )
ഇവിടയൂം അലമുറ യിടുന്നതിന്റെയോ  ,ജല്‍പ്പനങ്ങള്‍ നടത്തുന്നതിന്റെയോ ഒരു തെളിവ് പോലും നമുക്ക് ലഭിക്കുന്നില്ല .തന്നെയുമല്ല ഇവിടെ പരിസുധത്മാവ് വന്നത് എങ്ങനെ ആണെന്ന് പൗലോസ്‌ ശ്ലീഹ അടുത്ത അധ്യായത്തില്‍ സാക്ഷിക്കുന്നുമുണ്ട്.

അപ്പൊ 11 :15 . ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെഅവരുടെ മേലും വന്നു.  
എന്താണ് ആദിയില്‍ എന്നപോലെ ??  സംസയമില്ല പെന്തെക്കൊസ്തനാൾ ഉണ്ടായതു പോലതന്നെ  !! . അന്ന് നടന്നതൊക്കെയും നമ്മള്‍ മുകളില്‍ വിശകലനം ചെയ്തു കഴിഞ്ഞു.

പെന്തെക്കൊസ്തനാളില്‍ അവര്‍ക്ക് ലഭിച്ച പരിശുദ്ധാത്മാവു അന്ന് എന്നത്  പോലെ കൊർന്നേല്യൊസിന്റെ  ഭവനത്തില്‍ കൂടിവന്ന ആളുകള്‍ക്ക് ലഭിക്കുകയാണ്  . 
ഇവിടെയും അന്യ ഭാഷകളില്‍ സംസാരിക്കുന്നു എന്നത് കൊണ്ട് എന്താണ് മനസിലാക്കുന്നത്‌ ... അത്‌ വെറും ജല്‍പ്പനങ്ങള്‍ ആയിരുന്നില്ല .. മറിച്ച് വന്നു കൂടിയിരുന്ന പല ഭാഷക്കാരായ ആളുകള്‍ക്ക് മനസ്സില്‍ ആകത്തക്ക വിധം മറ്റുള്ളവരുടെ  ഭാഷകളില്‍ എല്ലാവരും  സംസാരിച്ചു ദൈവത്തെ മഹത്വപ്പെടുത്തി ..

പ്രത്യേകം നോട്ട്  ചെയ്യുക :  അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ
പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു. ഇവിടെ പരിച്ഛേദനക്കാരായ വിശ്വാസികള്‍ക്ക് ,പരിശുദ്ധാത്മാവു പ്രാപിച്ചവര്‍ 'അന്യ ഭാഷ' പറഞ്ഞതൊക്കെയും മനസ്സില്‍ ആയി ....

ഇനി നമുക്ക് പൗലോസ്‌ ശ്ലീഹ  എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കാണുന്ന നമ്മുടെ  ' മൂന്നാമത്തെ ' സന്ദര്ഭം ഒന്ന് പരിശോധിക്കാം ,
3 .അപ്പൊ പ്രവര്‍ത്തി : 19 :6 -7 ,പൗലോസ്‌ എഫെസുസില്‍ വച്ച് ശിഷ്യന്മാരുടെ തലയില്‍ കൈ വക്കുമ്പോള്‍ .
അപ്പൊ 19 :6  പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
ആ പുരുഷന്മാർ എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു.
ഇവിടെ അവര്‍ അന്യ ഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു .
നമുക്ക് എല്ലാവര്ക്കും അറിയാം പൗലോസ്‌ ശ്ലീഹ അനേകം ഭാഷകള്‍ സംസാരിക്കുമായിരുന്നു എന്ന് .1 കോരി 14 :18  നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു. 
അവര്‍ അന്യ ഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയുന്നത്   ഇന്നത്‌  എന്നുള്ളത് അപ്പോള്‍ തന്നെ പൗലോസ്‌ സ്ലീഹക്ക് മനസിലാകുകയും ചെയ്യുന്നു .ഇവിടെയും പരസ്പ്പരം മനസിലാകാതിരിപ്പാന്‍ തക്കവണ്ണം എന്തെങ്ങിലും ജല്‍പ്പനങ്ങള്‍ അവര്‍ ഇരു കൂട്ടരും (പൌലോസും, 12 പേരും ) പറയുന്നതായി കാണുന്നില്ല . പകരം അന്യ ഭാഷകളില്‍ അവര്‍ പറഞ്ഞത് ഇന്നതെന്നു അവര്‍ക്കും ,കേട്ട പൌലോസിനും നല്ല ബോധ്യം ഉണ്ടായിരുന്നു .

പ്രത്യേകം നോട്ട്  ചെയ്യുക :അന്യ ഭാഷ എന്നത് വെറും  ജല്പ്പനമല്ല ....   മറിച്ച്  ലോകത്ത്  നിലവില്‍  ഉള്ളതും  എന്നാല്‍  പഠിച്ചിട്ടി ല്ലാത്തതും     അയ  ഒരു ഭാഷ  ഒരാള്‍ പരിശുദ്ധാത്മാവു നിറഞ്ഞു സംസാരിക്കുന്നതും ആണ്എന്നുള്ളതു സംശയങ്ങള്‍ക്ക് ഇടയില്ലതവണ്ണം മുകളില്‍ പറഞ്ഞ  സന്ദര്‍ഭങ്ങളിലൂടെ ഇവിടെ തെളിയിക്കപ്പെട്ടിരിക്കുന്നു .
ഇനി നമുക്ക് പൗലോസ്‌ ശ്ലീഹ അന്യ ഭാഷാ വരാതെ പറ്റി പറയുന്ന കൊരിന്ത്യ ലേഖനം ഒന്ന് പരിശോധിക്കാം ,ഇതില്‍ അന്യ ഭാഷാ വരം ലഭിച്ചവര്‍ എങ്ങനെ ആയിരിക്കണം എന്നും എങ്ങനെ ആയിരിക്കരുത് എന്നും വിശദമാക്കിയിരിക്കുന്നു.



അപ്പൊസ്തലനായ പൌലൊസ് കൊരിന്ത്യര്ക്കു എഴുതിയ ഒന്നാം ലേഖനം 14 : 
കൊരിന്ത്യ.14:4 ,
അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു (ലോകപ്രകാരം ഉള്ള,ഇത് വരെയും  പഠിക്കാത്ത , ഇതുവരെയും സംസാരിക്കാത്ത  ഒരു  ഭാഷ  പരിശുദ്ധാത്മാവു നിറഞ്ഞു സംസാരിക്കുന്നതിനെ); പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു.
1 .കൊരിന്ത്യ.14:5 ,നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും വിശേഷാൽ പ്രവചിക്കേണം എന്നും ഞാൻ ഇച്ഛിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന ലഭിക്കേണ്ടതിന്നു വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ.
ഇവിടെ നമുക്ക് മനസിലാകുന്നത് ,അന്യഭാഷാ എന്ന വരം സംസാരിക്കുന്നതിനു  മാത്രമാണ് .വ്യാഖ്യാന വരം എന്നത് പ്രസംഗിക്കുവാന്‍  ഉള്ള വരമാണ്.അത്‌ കൊണ്ടാണ്  തുടര്‍ന്ന്  ഇങ്ങനെ പറയുന്നത്  
,1.കൊരിന്ത്യ.14:6 സഹോദരന്മാരേ ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്കു എന്തു പ്രയോജനം വരും?
കൊരിന്ത്യ.14:6
സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്കു എന്തു പ്രയോജനം വരും?
കൊരിന്ത്യ.14:11 ,12 
ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും.
അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു (അന്യ ഭാഷ ,അന്യഭാഷാ വ്യാഖ്യാനം ,പ്രവചനം etc ..) വാഞ്ഛയുള്ളവരാകയാ ല്‍ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ.
1 .കൊരിന്ത്യ.14:21,“അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു.
എന്താണ് ഇവിടെ മനസിലാകുന്നത് , ന്യായപ്രമാണത്തിൽ അന്യഭാഷാ വരത്തെ പറ്റിയുള്ള സൂചനയാണ് ഇത് .ഇവിടെ ശ്രദ്ധിക്കുക വിവിധ ഭാഷക്കാരായ ആളുകളോട് സുവിശേഷം അറിയിക്കുവാന്‍ അന്യഭാഷാ വരമുള്ള ആളുകളെ ഉപയോഗപ്പെടുത്തും എന്നുള്ള സൂചനയാണ് ഇവിടെ കാണുന്നത് . ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം 'എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല'  എന്ന പ്രയോഗമാണ്   .കേള്‍ക്കുന്നവര്‍ക്ക്  മനസ്സില്‍ ആകാത്ത   ഒരു ഭാഷയാണ് ഇതെങ്കില്‍ 'ഞാൻ ഈ ജനത്തോടു സംസാരിക്കും ,അവർ എന്റെ വാക്കു കേൾക്കയില്ല' എന്ന് പറയുകയില്ലല്ലോ ....

1 .കൊരിന്ത്യ.14:27 , 28

അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടു പേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ.
വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.
1 .കൊരിന്ത്യ.14:21,“അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു.
എന്താണ് ഇവിടെ മനസിലാകുന്നത് , ന്യായപ്രമാണത്തിൽ അന്യഭാഷാ വരത്തെ പറ്റിയുള്ള സൂചനയാണ് ഇത് .ഇവിടെ ശ്രദ്ധിക്കുക വിവിധ ഭാഷക്കാരായ ആളുകളോട് സുവിശേഷം അറിയിക്കുവാന്‍ അന്യഭാഷാ വരമുള്ള ആളുകളെ ഉപയോഗപ്പെടുത്തും എന്നുള്ള സൂചനയാണ് ഇവിടെ കാണുന്നത് . ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം 'എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല'  എന്ന  പ്രയോഗമാണ്  .കേള്‍ക്കുന്നവര്‍ക്ക്  മനസ്സില്‍ ആകാത്ത   ഒരു ഭാഷയാണ് ഇതെങ്കില്‍ 'ഞാൻ ഈ ജനത്തോടു സംസാരിക്കും ,അവർ എന്റെ വാക്കു കേൾക്കയില്ല' എന്ന് പറയുകയില്ലല്ലോ ....
പൌലോസ് ശ്ലീഹ അന്യഭാഷാ വരത്തെ കുറിച്ച് വിശദീകരിക്കുന്ന ഭാഗങ്ങള്‍ നമ്മള്‍ കണ്ടു കഴിഞ്ഞു .. 
ഇനി നമ്മള്‍ ഇത്രയും നേരം വിശകലനം ചെയ്ത കാര്യങ്ങള്‍ താഴെ പറയുന്ന പ്രകാരം നമുക്ക് സംഗ്രഹിക്കാം ..

1 . അന്യ ഭാഷ എന്ന് പറയുന്നത് ലോകത്തെങ്ങും ഇല്ലാത്ത ഒരു ഭാഷ എന്നല്ല അര്‍ഥം .( 1 .കൊരിന്ത്യ 14 :10 , ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല.). അത്‌ ലോകപ്രകാരം ഉള്ള ഭാഷയാണ് .ലോകപ്രകാരം ഉള്ള,ഇത് വരെയും  പഠിക്കാത്ത , ഇതുവരെയും സംസാരിക്കാത്ത  ഒരു  ഭാഷ  പരിശുദ്ധാത്മാവു നിറഞ്ഞു സംസാരിക്കുന്നതിനെയാണ് അന്യഭാഷാ വരം എന്ന് പറയുന്നത് .
2 .ആദ്യമ സഭയില്‍ ശിഷ്യന്മാര്‍ക്കും,മറ്റു വിശ്വാസികള്‍ക്കും നല്‍കപ്പെട്ട സ വിശേഷ അന്യ ഭാഷാ വരം ,ലോകത്തെമ്പാടുമുള്ള വിവിധ ഭാഷക്കാരായ ആളുകളുടെ ഇടയില്‍ സുവിശേഷം അറിയിക്കുവാന്‍ നല്‍കപ്പെട്ടു . (ശ്ലീഹന്മാര്‍ ഈ വരം പ്രപിക്കപെട്ടു അവര്‍ ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത ഭാഷ സംസാരിക്കുന്ന സ്ഥലങ്ങളില്‍ ചെന്ന് പ്രസംഗിച്ചു,സംസാരിച്ചു.അത്‌ കേട്ട് മനസിലാക്കി പെന്തക്കോസ്ത് നാളില്‍ നടന്നത് പോലെ അനേകര്‍ അവനില്‍ വിശ്വസിച്ചു )
3 . അന്യഭാഷാ എന്നത് ജല്‍പ്പനങ്ങള്‍ അല്ല . അന്യഭാഷാ വരങ്ങള്‍ ലഭിച്ചവര്‍ വ്യാഖ്യാന വരം ഇല്ലെങ്ങില്‍,വ്യാഖ്യാനി ഇല്ലെങ്കില്‍     സഭയിൽ മിണ്ടാതെ ഇരിക്കുവാന്‍ പൗലോസ്‌ ശ്ലീഹ പഠിപ്പിക്കുന്നു .(1 .കൊരിന്ത്യ.14:27 , 28 ).