മരിച്ചവര്‍ക്ക് എന്ത് സംഭവിക്കുന്നു ?
മരിച്ചവര്‍ക്ക് എന്ത് സംഭവിക്കുന്നു ??അവര്‍ ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നുണ്ടോ ??മരിച്ചവര്‍ അന്ത്യ വിധി നാള്‍ വരെയുള്ള നീണ്ട ഉറക്കത്തില്‍ ആണോ ??
മരിച്ചവരോടും വിശുദ്ധന്മാരോടും മധ്യസ്ഥത അപേക്ഷിക്കുന്നത് ശരിയോ ??? ഇ ചോദ്യങ്ങള്‍ നിത്യ ജീവിതത്തില്‍ പല സന്ദര്ഭതങ്ങളില്‍ നമ്മള്‍ കേള്ക്കു ന്നവയാണ് .പല new generation സഭകളും ഇതു തെറ്റാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.ബൈബിളില്‍ എന്താന്ന് പറയുന്നതെന്ന് നമുക്ക് നോക്കാം .
ആദ്യം മരിച്ചവര്ക്ക് എന്ത് സംഭവിക്കുന്നു എന്ന് പരിശോധിക്കാം.
മത്തായി 22 :30 പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.മരിച്ചവരെ പറ്റി ആണ് ഇവിടെ സൂചിപ്പിക്കുന്നത് ,അവര്‍ സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു..
സ്വര്‍ഗത്തിലെ ദൂതന്മാര്‍ എന്താണ് ചെയ്യുന്നത് ? അവര്‍ മരിച്ചവരും ,എന്നാല്‍ ദൈവ സന്നിധിയില്‍ മാലാഖ മാരെ പോലെ ഉള്ള അവര്‍ ഭൂമിയില്‍ നടക്കുന്നത് എല്ലാം അറിയുന്നുണ്ട് .
മത്തായി 22 :൩൦ ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളി ച്ചെയ്യുന്നു;
എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.”
ഈ ഒരു വാഖ്യം പറഞ്ഞാണ് പാസ്ടര്‍ നമ്മെ പലപ്പോഴും കുഴപ്പിക്കുന്നത് .
എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ ,എന്താണ് ഇതിന്റെ അര്‍ഥം ?? ദൈവം ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രം ഉള്ളതാണ് എന്നോ ??
ഒരിക്കലും അല്ല ..
പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂഖ്യര്‍ യേശുവിനെ പരീക്ഷിക്കുവാന്‍ ഇത് ചോദിച്ചപ്പോള്‍ ,യേശു പറഞ്ഞ മറുപടി ആണ് ,
"ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളി ച്ചെയ്യുന്നു."
മരിച്ചവരായ അബ്രാഹാമിന്റെയും , യിസ്ഹാക്കിന്റെയും, യാക്കോബിന്റെയും ദൈവമാണ് താനെന്നു യേശു സംശയത്തിനിട നല്‍കാതെ പ്രഖ്യാപിക്കുകയാണ് ഇവിടെ .
വി.ലുകോസ് 20:28 ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.
വി.യോഹ 8:51 ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല ”
ഇവിടെ യേശു പറയുന്നു തന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്ന് .
ക്രിസ്തുവില്‍ വിശ്വസിച്ചു ,അവന്റെ പ്രമാണങ്ങളെ പ്രമാണിക്കുന്നവന്‍ ആരും മരിക്കുന്നില്ല . അവര്‍ ഇഹലോക വാസം വെടിഞ്ഞാലും അവന്റെ അരികില്‍ ഇരിക്കും .
മരിച്ചവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നതിന് ഇതിലും വലിയൊരു ഉദാഹരണം ആവശ്യമില്ല എന്ന് തോന്നുന്നു .
ലുകോസ് 15 :10 അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും”ഇതില്‍ നിന്ന് ഭൂമിയില്‍ നടക്കുന്ന കാരിയങ്ങള്‍ ഒക്കെയും ദൈവ ദൂതന്മാര്‍ അറിയുന്നുണ്ട് എന്ന് വ്യക്തം ആണ്.
മരിച്ചു ദൈവ സന്നിധിയില്‍ മാലാഖമാരെ പോലെയുള്ള നമ്മുടെ പിതാക്കന്മാര്‍ ദൈവത്തിനും ,മലഖമാര്‍ക്കും ഒപ്പം നമ്മെ കണ്ടുകൊണ്ടാണ് ഇരിക്കുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ എന്താണ് തെളിവ് വേണ്ടത് ?മരിച്ചവര്‍ നിത്യമായ ഉറക്കത്തില്‍ ആണ് എന്ന് ബൈബിളില്‍ പറയുന്നില്ല , എന്നാല്‍ മരിച്ചവര്‍ ജീവിക്കുന്നതായി കാണുന്ന ഭാഗങ്ങള്‍ ബൈബിളില്‍ ഉണ്ട് .ഉദ : മത്തായി 17 : 3 മോശെയും ഏലിയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു.ഇവിടെ മരിച്ചവനായ മോശയും, ദൈവത്താല്‍ എടുക്കപ്പെട്ടവനായ എലിയവും യേശു വിനോട് സംസാരിക്കുന്ന സന്ദര്ഭമാണ് , പാസ്ടര്‍ പറയുന്നത് പോലെ മരിച്ചവര്‍ നിത്യമായ ഉറക്കത്തില്‍ ആണെങ്കില്‍ ഇതെങ്ങനെ സംഭവിച്ചു ??
കര്‍ത്താവു അവരെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിക്കൊണ്ട് പോയതാണോ ??
2 രാജാ 2 :11 അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി.എല്യാവ് സ്വര്ഗർത്തിലേക്ക് എടുക്കപ്പെട്ടവാന്‍ ആണ് . ഉല്പത്തി 5 :24 ഹാനോൿ ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.ഹാനോക്കും ദൈവത്താല്‍ എടുക്കപെട്ടവാന്‍ ആണ് .
ഇവരൊക്കെയും ദൈവസന്നിധിയില്‍ ഉണര്ന്നി രുന്നു ദൈവത്തെ മഹത്വ പെടുത്തുകയും നമുക്കുവേണ്ടി പ്രാര്ത്ഥിിക്കുകയും ചെയ്യുകയാണെന്ന് ന്യായമായും നമുക്ക് മനസ്സില്‍ ആക്കാം.
അതിനുള്ള തെളിവാണ് മോശെയും, ഏലിയാവും യേശുവിനോട് സംസാരിക്കുന്നതു .വിശുദ്ധന്മാ്ര്‍ സ്വര്ഗനത്തില്‍ ഉണര്ന്നി രുന്നു ഭൂമിയില്‍ നടക്കുന്നത് ഒക്കെയും അറിയുന്നു എന്നുള്ളതിന് മറ്റൊരു തെളിവാണ് എബ്രഹാം പിതാവ് ധനവാനോട് പറയുന്നത് അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.
ഇഹലോകവാസം വെടിഞ്ഞു കര്‍ത്താവിന്റെ അടുക്കലേക്കു വാങ്ങി പോകേണ്ടാവരായ നമ്മെ സ്വീകരിക്കുവാന്‍ അബഹമും,ഇസഹാക്കും,യാക്കോബും തുടങ്ങിയ പരിശുദ്ധ പിതാക്കന്മ്മാര്‍ അവിടെ ഉണ്ട് .അവരൊക്കെയും ദൈവത്തെ മഹത്വപ്പെടുത്തി അവന്റെ വലഭാഗത്ത് ഉണ്ട് .
(ലുകോസ് 16 :25 )അതേപോലെ തന്നെ മരിച്ചവര്‍ സ്വര്ഗ ത്തില്‍ ഉണര്ന്നി രിക്കുന്നു എന്നതിന് തെളിവാണ് അബ്രഹമിന്റെയ് മടിയില്‍ ഇരിക്കുന്ന ലാസര്‍...കുരിശില്‍ യേശു പറയുന്ന വാക്കുകളും ഇവിടെ നാം ഓര്‍ക്കേണ്ടതുണ്ട്.ലുകോസ് 23 :43 യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു.നല്ലവനായ കള്ളനോട് യേശു പറയുന്ന ഇ വാക്കുകള്‍ പറുദീസയില്‍ വന്നു എന്നോട് കൂടെ ഇരിക്കും എന്നാണു ...അല്ലാതെ ഉറങ്ങും എന്നല്ല...പരിശുദ്ധനായ പൗലോസ് ശ്ലീഹ പറയുന്നത് ശ്രദ്ധിക്കുക .
ഫിലിപിയര്‍ 1 :21 -23 , എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.
എന്നാൽ ജഡത്തിൽ ജീവിക്കുന്നതിനാൽ എന്റെ വേലെക്കു ഫലം വരുമെങ്കിൽ ഏതുതിരഞ്ഞെടുക്കേണ്ടു എന്നു ഞാൻ അറിയുന്നില്ല.
ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.
വിട്ടു പിരിഞ്ഞു ക്രിസ്തുവിനോട് കൂടെ ഇരിക്കുവാനുള്ള അദ്ധേഹത്തിന്റെ ആഗ്രഹം ആണ് ഇവിടെ കാണുന്നത് . ഇതില്‍ നിന്നെല്ലാം നമുക്ക് മനസ്സില്‍ ആവുന്നത് വാങ്ങിപോയവര്‍ ദൈവ സന്നിധിയില്‍ 'ജീവനോടെ' ഉണ്ട് എന്ന് തന്നെ ആണ് .
ഭൂമിയില്‍ ഉള്ള നമ്മളും ,വാങ്ങിപോയ നമ്മുടെ പിതാക്കന്മ്മരുമായ എല്ലാ വിശ്വാസികളും ചേര്‍ന്നതാണ് സഭ.
നാം പലപ്പോഴും മുതിര്ന്നപവരോടും ,മാതാ പിതാക്കളോടും , വൈദികരോടും ഒക്കെ പ്രാര്ത്ഥോനക്കായി ആവശ്യപ്പെടാറുണ്ട് .അവര്‍ നമുക്കായി പ്രാര്ത്ഥി ക്കുമ്പോള്‍ അത് ഫലം ചെയുമെന്നു നാം വിശ്വസിക്കുകയും ചെയ്യുന്നു . അത് സത്യവും ആണ് . പ്രോറെസ്ടന്റ്റ് സഭക്കാര്‍ പലപ്പോഴും നമ്മോടു തര്‍ക്കിക്കുന്നത് 1 തീമോ : 2 : 5 ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ എന്ന വാഖ്യം അടിസ്ഥാനം ആക്കിയാണ്. എന്നാല്‍ അതിനു മുന്പു ള്ള വാഖ്യം അവര്‍ സൌകരിയ പൂര്വ്വംു മറക്കുന്നു ,1 തീമോ : 2 : 1 -2 എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടും കൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.ഇവിടെ പരിശുദ്ധ പൗലോസ് ശ്ലീഹ മറ്റുള്ളവര്ക്ക് വേണ്ടി പ്രാര്ത്ഥിേക്കുവാന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
യാക്കോബ് 5 : 16 എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.ഇവിടെ യാകോബ് സ്ലീഹയും പരസ്പ്പരം പ്രാര്ത്ഥിിക്കുവാന്‍ പഠിപ്പിക്കുന്നു. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ എന്ന വാഖ്യം അടിസ്ഥാനം ആക്കി ആണെങ്ങില്‍ പരസ്പ്പരം പ്രാര്ത്ഥി ക്കുന്നത് തെറ്റ് ആവില്ലേ ????
മരിച്ചവര്ക്കാ യി നമ്മള്‍ പ്രാര്ത്ഥികക്കുന്നതിന്റെ അടിസ്ഥാനവും ഇത് തന്നേയ് ആണ് ,അവര്‍ മരിച്ചിട്ടില്ല ,ദൈവ സന്നിധിയില്‍ ജീവനോട തന്നെ ആണ് ഇരിക്കുന്നത് എന്ന സത്യം....
വെളിപാട് 4:4 സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തുനാലു സിംഹാസനം; വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാർ; അവരുടെ തലയിൽ പൊൻകിരീടം;
ആരാണ് ഇവിടെ പറഞ്ഞിരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാർ ??? വിശുധന്മാരാണോ ???
തീര്‍ച്ചയായും ആണ് ...അവര്‍ വിശുധന്മാരാണ്.
വിശുദ്ധന്മാരും ,മരിച്ചവരും , ദൈവത്താല്‍ എടുക്കപ്പെട്ടവരും എല്ലാവരും ദൈവസന്നിധിയില്‍ അട്മാവില്‍ ജീവനോടെ ഉണര്ന്നു തന്നെയാണ് ഇരിക്കുന്നത് .അവര്ക്ക് ഭൂമിയില്‍ നടക്കുന്നത് കാണുവാനും ,നമുക്ക് വേണ്ടി ദൈവത്തോട് പ്രാര്ത്ഥിക്കുവാനും സാധിക്കും.ഭൂമിയില്‍ അവരുടെ ശരീരം നശിച്ചുവെങ്കിലും സ്വര്‍ഗത്തില്‍ അവര്‍ ദൈവത്തോടൊപ്പം ,ജീവനോടെ ഉണര്ന്നു തന്നെയാണ് ഇരിക്കുന്നത്. നമ്മുടെ അപേക്ഷകള്‍ ദൈവ സന്നിധിയില്‍ പ്രാര്ത്ഥവന നിരതരയിരിക്കുന്ന ,ജീവിച്ചിരിക്കുന്ന അവരോടാണ് .......ഞങ്ങള്ക്കാലയി ആപേക്ഷിക്കെനമേ എന്ന് ......
ദൈവ സന്നിധിയില്‍ മാലാഖമാരെ പോലെയുള്ള മരിച്ചവരോടും ,അതിനെക്കാള്‍ ശ്രേഷ്ടമായ സ്ഥാനത്തിരിക്കുന്ന വിശുദ്ധന്‍ മാരോടും പ്രാര്ത്ഥടനക്കായി അപേക്ഷിപ്പതിരിപ്പാന്‍ ,വിശുദ്ധ ദൈവ മാതാവിനെക്കാലും ,പരിശുദ്ധ പരുമല തിരുമെനിയെക്കാളും വിശുദ്ധന്‍ മാരോന്നും അല്ലല്ലോ നമ്മള്‍ ......
No comments:
Post a Comment