Monday, April 30, 2012

അന്യഭാഷ എന്നാല്‍ അര്‍ത്ഥ രഹിതമായ ജല്‍പ്പനങ്ങളോ ??


അന്യഭാഷ എന്നാല്‍  അര്‍ത്ഥ രഹിതമായ ജല്‍പ്പനങ്ങളോ  ??

വളരെയധികം വികലമാക്കപ്പെടുകയും ,ചില  സഭകള്‍ തെറ്റായി പഠിപ്പിക്കുകയും ,ആചരിക്കുകയും ചെയ്യുന്ന ഒന്നാണ് മറുഭാഷ  വരം എന്നത് .ഇതിന്റെ സത്യാവസ്ഥ എന്താണെന്നു നമുക്ക് ഒന്ന് മനസിലാക്കാം.

വി . വേദപുസ്തകത്തില്‍  മൂന്നു സന്ദര്ഭങ്ങലില്‍ ആണ് മറുഭാഷ എന്നാ വരം ലഭിക്കുന്നതായി കാണുന്നത് .
താഴെ പറയുന്നവയാണ് അത് ...
1 .അപ്പൊ പ്രവര്‍ത്തി : 2 :4 -6  പെന്തെക്കൊസ്ത നാളില്‍ ശിഷ്യന്മാരും മറ്റുള്ളവരും കൂടി വരുന്ന അവസരത്തില്‍ .
2 .അപ്പൊ പ്രവര്‍ത്തി : 10 :44-45 , കൊർന്നേല്യൊസിന്റെ  ഭവനത്തില്‍ പത്രോസ്   പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ .
3 .അപ്പൊ പ്രവര്‍ത്തി : 19 :6 -7 ,പൗലോസ്‌ എഫെസുസില്‍ വച്ച് ശിഷ്യന്മാരുടെ തലയില്‍ കൈ വക്കുമ്പോള്‍ .

ഇതില്‍ ഏതെങ്കിലും അവസരത്തില്‍ പരിശുദ്ധാത്മാവിനാല്‍ അന്യഭാഷാ വരം പ്രാപിച്ചവര്‍  ചില സഭക്കാര്‍  കാണിക്കുന്നത് പോലെ ജല്‍പ്പനങ്ങള്‍ നടത്തുകയോ ,നിലത്തു വീഴുകയോ ,നിലത്തു കിടന്നു ഉരുള്ളുകയോ ,മുടിയാട്ടം നടത്തുകയോ ,തുമ്പി തുല്ലുകയോ വെളറി പിടിച്ചു ഓടുകയോ ചെയ്യുന്നുണ്ടോ എന്ന് നമുക്ക് ഒന്ന്  പരിശോധിക്കാം.

ഇതില്‍ ഒന്നാമത്തെ സന്ദര്‍ഭം ..

1 .അപ്പൊ പ്രവര്‍ത്തി : 2 :4 -6  പെന്തെക്കൊസ്ത നാളില്‍ ശിഷ്യന്മാരും മറ്റുള്ളവരും കൂടി വരുന്ന അവസരത്തില്‍ .
അപ്പോസ്തോല പ്രവര്‍ത്തികള്‍  2 ആം അധ്യായം.1 മുതല്‍ 11 വരെയുള്ള വാഖ്യങ്ങള്‍ ,
പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.  
പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.   
അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.   
എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.  
അന്നു ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു.      
ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നു കൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി    
എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ?
പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്ത ഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ?
പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും
പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം
ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു.

 പെന്തെക്കൊസ്തനാൾ പരിശുദ്ധാത്മാവു ശിഷ്യന്മാരുടെയും മറ്റുള്ളവരുടെയുംമേല്‍ അന്ഗ്നിനാവിന്റെ  രൂപത്തില്‍ ഇറങ്ങി ആവസിക്കുന്ന ഒരു സന്ദര്‍ഭമാണ് ഇവിടെ കാണുന്നത്.
ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നു കൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി!
 പെസഹ   ആചരിക്കുന്നതിനായി   ലോകത്തിന്റെ  പല ഭാഗങ്ങളിലും ഉള്ള ,പല   ഭാഷക്കാരായ  യഹൂദന്മാര്‍ യെരുസലെമില്‍ വന്നു    കൂടിയിട്ടുണ്ടായിരുന്നു . പെന്തകോസ്റ്റു  നാളില്‍ കൂടിയിരുന്ന ഗലീലക്കാരായ അവര്‍ എല്ലാവരും (ശിഷ്യന്മാരും മറ്റുള്ളവരും )   പരിശുദ്ധാത്മാവു നിറഞ്ഞവരായി  അവര്‍ മുന്‍പ് പഠിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത  ഓടിക്കൂടിയ   മറ്റു ആളുകളുടെ ഭാഷകളില്‍ സംസാരിക്കുവാന്‍ തുടങ്ങി.
ഓടി കൂടിയ ആളുകളില്‍ പർത്ഥരും, മേദ്യരും, ഏലാമ്യരും ,മെസപ്പൊത്താമ്യയിലും, യെഹൂദ്യയിലും, കപ്പദോക്യയിലും,പൊന്തൊസിലും, ആസ്യയിലും പ്രുഗ്യയിലും, പംഫുല്യയിലും, മിസ്രയീമിലും ,കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും, അറബിക്കാരും ഉണ്ടായിരുന്നു .
ഇവിടെ  ഒരു  ഉദാഹ  രണത്തിലൂടെ  എന്താണ് ഇവിടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള  അന്യഭാഷാ എന്ന് കൂടുതല്‍ വിശദമാക്കാന്‍ ശ്രമിക്കാം  ..
മലയാളം  മാത്രം  അറിയാവുന്ന   ഒരുകൂട്ടം ആള്‍ക്കാര്‍  കൂടിയിരിക്കുന്ന   സ്ഥലത്തേക്ക്   കുറച്ചു   തമിഴരും  ,തെലുങ്കരും   ,കന്നടക്കാരും   ,ഹിന്ദിക്കാരും വരുന്നു എന്ന് സങ്കല്‍പ്പിക്കുക    . ഈ   അവസരത്തില്‍   മലയാളം  മാത്രം  അറിയുന്ന  ആളുകള്‍ ഇതുവരെ സംസാരിച്ചിട്ടില്ലാത്ത  തമിഴിലും,തെലുങ്കിലും,കന്നടയിലും ,ഹിന്ദിയിലും    സംസാരിക്കുവാന്‍ തുടങ്ങുന്നു  .'ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി!'... ഇതല്ലേ യഥാര്‍ത്ഥത്തില്‍ ഇവിടെ സംഭവിച്ചത് ??  അല്ലാതെ ചിലര്‍  പറയുന്നത് പോലെ റോക്കിഷ ലബ്ബ ലബ്ബ ലബ്ബ ശര്മൂട ലബ്ബിയ .... എന്നാ ജല്പ്പനങ്ങലാണോ മറുഭാഷ അല്ലെങ്കില്‍ ഭാഷാ വരം ?
 മുന്‍പ് പഠിച്ചിട്ടില്ലാത്ത   അല്ലെങ്കില്‍ അറിയാത്ത ഒരു ഭാഷ ഒരാള്‍  പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടുപറയുന്നതാണ് ഭാഷാ വരം എന്ന് 
നമുക്ക് ഇതില്‍ നിന്നും മനസിലാക്കാം .
ഈ അത്ഭുത പ്രവര്‍ത്തനം കണ്ട അന്ന്  അവിടെ കൂടിയിരുന്ന മൂവായിരത്തോളം പേരാണ് അന്ന് സ്നാനം  ഏറ്റു ക്രിസ്തുവിനോട് ചേര്‍ന്നത്‌ .
അപ്പൊ പ്രവര്‍ത്തി 2 : 41  അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.
ഇവിടെ പറയുന്ന കാരിയങ്ങളില്‍ നിന്ന് വ്യക്തമാണ് അന്യഭാഷ എന്താണെന്നു ... ഇതിനെ വികലമാക്കി അര്രൂഡാ മുകലുംബട ശകല്ബല ലാബ ലാബ ലാബ എന്ന്  ജല്‍പ്പനം നടത്തി അന്യ ഭാഷയെന്നു വിശ്വാസികളെ തെറ്റി ധരിപ്പിക്കുന്ന പടിപ്പിക്കലുകളാണ് ചില  സഭകള്‍ ചെയ്യുന്നത് .
ആത്മാവിന്റെ ഫലങ്ങളെ  പറ്റി പൗലോസ്‌ ശ്ലീഹ പറയുന്നത് ശ്രദ്ധിക്കുക ...
ഗല 5 :22,23 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,ഇന്ദ്രിയജയം;
ഇതില്‍ ഏതെങ്കിലും ഫലങ്ങള്‍ നമ്മുടെ സഹോദരന്മാരുടെ അര്‍ത്ഥ ശൂന്യമായ ജല്പ്പനങ്ങളിലോ ,തള്ളി വീഴ്തലിലോ നമുക്ക് കാണുവാന്‍ സാധിക്കുമോ ??
ഇല്ല ... കാരണം അത്‌ ദൈവികമല്ല ...
പ്രത്യേകം നോട്ട്  ചെയ്യുക : അന്യ ഭാഷാ വരം എന്നും പറയുന്നത് ലോകത്തില്ലാത്ത  ഒരു ഭാഷാ വായില്‍ തോന്നിയത് പോലെ പറയുന്നത് അല്ല . മറിച്ച് തനിക്കു അറിയാന്‍ പാടില്ലാത്ത ,താന്‍ പഠിച്ചിട്ടില്ലാത്ത  ഒരു ഭാഷ സംസാരിക്കുവാനുള്ള വരം ആണ് അത്‌ .അപ്പോസ്തോലന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പോയി അറിയാത്ത  ഭാഷകളില്‍ സുവിശേഷം അറിയിച്ചത് ഈ വര പ്രപ്തിയാല്‍ ആണ്.
ഇനി നമുക്ക് കൊർന്നേല്യൊസിന്റെ  ഭവനത്തിലേക്ക് ഒന്ന് കടന്നു ചെല്ലാം.അവിടെയാണ് അന്യ ഭാഷാവരം ലഭിക്കുന്ന രണ്ടാമത്തെ അവസരം.
2 .അപ്പൊ പ്രവര്‍ത്തി : 10 :44-45 , കൊർന്നേല്യൊസിന്റെ  ഭവനത്തില്‍ പത്രോസ്   പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ .
 അപ്പൊ പ്രവര്‍ത്തി : 10 :44-46 

ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.
അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ
പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു.
ഇറ്റലിയന്‍  പട്ടാളക്കാരനായ   കൊർന്നേല്യൊസ് ദര്സനത്തില്‍ കണ്ട പ്രകാരം യോപ്പയിലേക്ക്  ആളയച്ചു പത്രോസിനെ തന്റെ ഭവനത്തിലേക്കു  ക്ഷണിച്ചു വരുത്തുകയും ,തന്റെ സ്നേഹിതരെയും ,ചാര്‍ച്ചക്കാരെയും പ്രസംഗം കേള്‍പ്പാന്‍ വിളിച്ചു വരുത്തുകയും ചെയ്തു .അന്ന് അനേകര്‍ വന്നു കൂടിയിരുന്നു .(അപ്പൊ:10 :27 )പത്രോസിനോപ്പം യോപ്പയിലെ സഹോദരന്മാർ ചിലരും ഉണ്ടായിരുന്നു .(അപ്പൊ:10 :23 .)  .അങ്ങനെ വളരെ ആളുകള്‍ ഉണ്ടായിരുന്ന ആ അവസരത്തില്‍ പത്രോസ് ദൈവ വചനം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കേട്ടവരായ എല്ലാവരുടെ മേലും  പരിശുദ്ധാത്മാവു വന്നു അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും ദൈവത്തെ മഹത്വ പെടുത്തുകയും ചെയ്തു .
പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു എന്നും പറയുന്നു. (അപ്പൊ 10 :46 )
ഇവിടയൂം അലമുറ യിടുന്നതിന്റെയോ  ,ജല്‍പ്പനങ്ങള്‍ നടത്തുന്നതിന്റെയോ ഒരു തെളിവ് പോലും നമുക്ക് ലഭിക്കുന്നില്ല .തന്നെയുമല്ല ഇവിടെ പരിസുധത്മാവ് വന്നത് എങ്ങനെ ആണെന്ന് പൗലോസ്‌ ശ്ലീഹ അടുത്ത അധ്യായത്തില്‍ സാക്ഷിക്കുന്നുമുണ്ട്.

അപ്പൊ 11 :15 . ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെഅവരുടെ മേലും വന്നു.  
എന്താണ് ആദിയില്‍ എന്നപോലെ ??  സംസയമില്ല പെന്തെക്കൊസ്തനാൾ ഉണ്ടായതു പോലതന്നെ  !! . അന്ന് നടന്നതൊക്കെയും നമ്മള്‍ മുകളില്‍ വിശകലനം ചെയ്തു കഴിഞ്ഞു.

പെന്തെക്കൊസ്തനാളില്‍ അവര്‍ക്ക് ലഭിച്ച പരിശുദ്ധാത്മാവു അന്ന് എന്നത്  പോലെ കൊർന്നേല്യൊസിന്റെ  ഭവനത്തില്‍ കൂടിവന്ന ആളുകള്‍ക്ക് ലഭിക്കുകയാണ്  . 
ഇവിടെയും അന്യ ഭാഷകളില്‍ സംസാരിക്കുന്നു എന്നത് കൊണ്ട് എന്താണ് മനസിലാക്കുന്നത്‌ ... അത്‌ വെറും ജല്‍പ്പനങ്ങള്‍ ആയിരുന്നില്ല .. മറിച്ച് വന്നു കൂടിയിരുന്ന പല ഭാഷക്കാരായ ആളുകള്‍ക്ക് മനസ്സില്‍ ആകത്തക്ക വിധം മറ്റുള്ളവരുടെ  ഭാഷകളില്‍ എല്ലാവരും  സംസാരിച്ചു ദൈവത്തെ മഹത്വപ്പെടുത്തി ..

പ്രത്യേകം നോട്ട്  ചെയ്യുക :  അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ
പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു. ഇവിടെ പരിച്ഛേദനക്കാരായ വിശ്വാസികള്‍ക്ക് ,പരിശുദ്ധാത്മാവു പ്രാപിച്ചവര്‍ 'അന്യ ഭാഷ' പറഞ്ഞതൊക്കെയും മനസ്സില്‍ ആയി ....

ഇനി നമുക്ക് പൗലോസ്‌ ശ്ലീഹ  എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കാണുന്ന നമ്മുടെ  ' മൂന്നാമത്തെ ' സന്ദര്ഭം ഒന്ന് പരിശോധിക്കാം ,
3 .അപ്പൊ പ്രവര്‍ത്തി : 19 :6 -7 ,പൗലോസ്‌ എഫെസുസില്‍ വച്ച് ശിഷ്യന്മാരുടെ തലയില്‍ കൈ വക്കുമ്പോള്‍ .
അപ്പൊ 19 :6  പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
ആ പുരുഷന്മാർ എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു.
ഇവിടെ അവര്‍ അന്യ ഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു .
നമുക്ക് എല്ലാവര്ക്കും അറിയാം പൗലോസ്‌ ശ്ലീഹ അനേകം ഭാഷകള്‍ സംസാരിക്കുമായിരുന്നു എന്ന് .1 കോരി 14 :18  നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു. 
അവര്‍ അന്യ ഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയുന്നത്   ഇന്നത്‌  എന്നുള്ളത് അപ്പോള്‍ തന്നെ പൗലോസ്‌ സ്ലീഹക്ക് മനസിലാകുകയും ചെയ്യുന്നു .ഇവിടെയും പരസ്പ്പരം മനസിലാകാതിരിപ്പാന്‍ തക്കവണ്ണം എന്തെങ്ങിലും ജല്‍പ്പനങ്ങള്‍ അവര്‍ ഇരു കൂട്ടരും (പൌലോസും, 12 പേരും ) പറയുന്നതായി കാണുന്നില്ല . പകരം അന്യ ഭാഷകളില്‍ അവര്‍ പറഞ്ഞത് ഇന്നതെന്നു അവര്‍ക്കും ,കേട്ട പൌലോസിനും നല്ല ബോധ്യം ഉണ്ടായിരുന്നു .

പ്രത്യേകം നോട്ട്  ചെയ്യുക :അന്യ ഭാഷ എന്നത് വെറും  ജല്പ്പനമല്ല ....   മറിച്ച്  ലോകത്ത്  നിലവില്‍  ഉള്ളതും  എന്നാല്‍  പഠിച്ചിട്ടി ല്ലാത്തതും     അയ  ഒരു ഭാഷ  ഒരാള്‍ പരിശുദ്ധാത്മാവു നിറഞ്ഞു സംസാരിക്കുന്നതും ആണ്എന്നുള്ളതു സംശയങ്ങള്‍ക്ക് ഇടയില്ലതവണ്ണം മുകളില്‍ പറഞ്ഞ  സന്ദര്‍ഭങ്ങളിലൂടെ ഇവിടെ തെളിയിക്കപ്പെട്ടിരിക്കുന്നു .
ഇനി നമുക്ക് പൗലോസ്‌ ശ്ലീഹ അന്യ ഭാഷാ വരാതെ പറ്റി പറയുന്ന കൊരിന്ത്യ ലേഖനം ഒന്ന് പരിശോധിക്കാം ,ഇതില്‍ അന്യ ഭാഷാ വരം ലഭിച്ചവര്‍ എങ്ങനെ ആയിരിക്കണം എന്നും എങ്ങനെ ആയിരിക്കരുത് എന്നും വിശദമാക്കിയിരിക്കുന്നു.



അപ്പൊസ്തലനായ പൌലൊസ് കൊരിന്ത്യര്ക്കു എഴുതിയ ഒന്നാം ലേഖനം 14 : 
കൊരിന്ത്യ.14:4 ,
അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു (ലോകപ്രകാരം ഉള്ള,ഇത് വരെയും  പഠിക്കാത്ത , ഇതുവരെയും സംസാരിക്കാത്ത  ഒരു  ഭാഷ  പരിശുദ്ധാത്മാവു നിറഞ്ഞു സംസാരിക്കുന്നതിനെ); പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു.
1 .കൊരിന്ത്യ.14:5 ,നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും വിശേഷാൽ പ്രവചിക്കേണം എന്നും ഞാൻ ഇച്ഛിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന ലഭിക്കേണ്ടതിന്നു വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ.
ഇവിടെ നമുക്ക് മനസിലാകുന്നത് ,അന്യഭാഷാ എന്ന വരം സംസാരിക്കുന്നതിനു  മാത്രമാണ് .വ്യാഖ്യാന വരം എന്നത് പ്രസംഗിക്കുവാന്‍  ഉള്ള വരമാണ്.അത്‌ കൊണ്ടാണ്  തുടര്‍ന്ന്  ഇങ്ങനെ പറയുന്നത്  
,1.കൊരിന്ത്യ.14:6 സഹോദരന്മാരേ ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്കു എന്തു പ്രയോജനം വരും?
കൊരിന്ത്യ.14:6
സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്കു എന്തു പ്രയോജനം വരും?
കൊരിന്ത്യ.14:11 ,12 
ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും.
അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു (അന്യ ഭാഷ ,അന്യഭാഷാ വ്യാഖ്യാനം ,പ്രവചനം etc ..) വാഞ്ഛയുള്ളവരാകയാ ല്‍ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ.
1 .കൊരിന്ത്യ.14:21,“അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു.
എന്താണ് ഇവിടെ മനസിലാകുന്നത് , ന്യായപ്രമാണത്തിൽ അന്യഭാഷാ വരത്തെ പറ്റിയുള്ള സൂചനയാണ് ഇത് .ഇവിടെ ശ്രദ്ധിക്കുക വിവിധ ഭാഷക്കാരായ ആളുകളോട് സുവിശേഷം അറിയിക്കുവാന്‍ അന്യഭാഷാ വരമുള്ള ആളുകളെ ഉപയോഗപ്പെടുത്തും എന്നുള്ള സൂചനയാണ് ഇവിടെ കാണുന്നത് . ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം 'എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല'  എന്ന പ്രയോഗമാണ്   .കേള്‍ക്കുന്നവര്‍ക്ക്  മനസ്സില്‍ ആകാത്ത   ഒരു ഭാഷയാണ് ഇതെങ്കില്‍ 'ഞാൻ ഈ ജനത്തോടു സംസാരിക്കും ,അവർ എന്റെ വാക്കു കേൾക്കയില്ല' എന്ന് പറയുകയില്ലല്ലോ ....

1 .കൊരിന്ത്യ.14:27 , 28

അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടു പേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ.
വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.
1 .കൊരിന്ത്യ.14:21,“അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു.
എന്താണ് ഇവിടെ മനസിലാകുന്നത് , ന്യായപ്രമാണത്തിൽ അന്യഭാഷാ വരത്തെ പറ്റിയുള്ള സൂചനയാണ് ഇത് .ഇവിടെ ശ്രദ്ധിക്കുക വിവിധ ഭാഷക്കാരായ ആളുകളോട് സുവിശേഷം അറിയിക്കുവാന്‍ അന്യഭാഷാ വരമുള്ള ആളുകളെ ഉപയോഗപ്പെടുത്തും എന്നുള്ള സൂചനയാണ് ഇവിടെ കാണുന്നത് . ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം 'എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല'  എന്ന  പ്രയോഗമാണ്  .കേള്‍ക്കുന്നവര്‍ക്ക്  മനസ്സില്‍ ആകാത്ത   ഒരു ഭാഷയാണ് ഇതെങ്കില്‍ 'ഞാൻ ഈ ജനത്തോടു സംസാരിക്കും ,അവർ എന്റെ വാക്കു കേൾക്കയില്ല' എന്ന് പറയുകയില്ലല്ലോ ....
പൌലോസ് ശ്ലീഹ അന്യഭാഷാ വരത്തെ കുറിച്ച് വിശദീകരിക്കുന്ന ഭാഗങ്ങള്‍ നമ്മള്‍ കണ്ടു കഴിഞ്ഞു .. 
ഇനി നമ്മള്‍ ഇത്രയും നേരം വിശകലനം ചെയ്ത കാര്യങ്ങള്‍ താഴെ പറയുന്ന പ്രകാരം നമുക്ക് സംഗ്രഹിക്കാം ..

1 . അന്യ ഭാഷ എന്ന് പറയുന്നത് ലോകത്തെങ്ങും ഇല്ലാത്ത ഒരു ഭാഷ എന്നല്ല അര്‍ഥം .( 1 .കൊരിന്ത്യ 14 :10 , ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല.). അത്‌ ലോകപ്രകാരം ഉള്ള ഭാഷയാണ് .ലോകപ്രകാരം ഉള്ള,ഇത് വരെയും  പഠിക്കാത്ത , ഇതുവരെയും സംസാരിക്കാത്ത  ഒരു  ഭാഷ  പരിശുദ്ധാത്മാവു നിറഞ്ഞു സംസാരിക്കുന്നതിനെയാണ് അന്യഭാഷാ വരം എന്ന് പറയുന്നത് .
2 .ആദ്യമ സഭയില്‍ ശിഷ്യന്മാര്‍ക്കും,മറ്റു വിശ്വാസികള്‍ക്കും നല്‍കപ്പെട്ട സ വിശേഷ അന്യ ഭാഷാ വരം ,ലോകത്തെമ്പാടുമുള്ള വിവിധ ഭാഷക്കാരായ ആളുകളുടെ ഇടയില്‍ സുവിശേഷം അറിയിക്കുവാന്‍ നല്‍കപ്പെട്ടു . (ശ്ലീഹന്മാര്‍ ഈ വരം പ്രപിക്കപെട്ടു അവര്‍ ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത ഭാഷ സംസാരിക്കുന്ന സ്ഥലങ്ങളില്‍ ചെന്ന് പ്രസംഗിച്ചു,സംസാരിച്ചു.അത്‌ കേട്ട് മനസിലാക്കി പെന്തക്കോസ്ത് നാളില്‍ നടന്നത് പോലെ അനേകര്‍ അവനില്‍ വിശ്വസിച്ചു )
3 . അന്യഭാഷാ എന്നത് ജല്‍പ്പനങ്ങള്‍ അല്ല . അന്യഭാഷാ വരങ്ങള്‍ ലഭിച്ചവര്‍ വ്യാഖ്യാന വരം ഇല്ലെങ്ങില്‍,വ്യാഖ്യാനി ഇല്ലെങ്കില്‍     സഭയിൽ മിണ്ടാതെ ഇരിക്കുവാന്‍ പൗലോസ്‌ ശ്ലീഹ പഠിപ്പിക്കുന്നു .(1 .കൊരിന്ത്യ.14:27 , 28 ).

No comments:

Post a Comment