Monday, April 30, 2012

കത്തോലിക്ക സഭ വിഗ്രഹാരധക സഭയല്ല


ക്രിസ്തുവിനാല് സ്ഥാപിക്കപെട്ട കത്തോലിക്ക സഭ വിഗ്രഹാരധക സഭയല്ല എന്ന് ഉറപ്പായി പറയാന് കഴിയും. ഈ ലേഖനം നിങ്ങളോട് പറയുന്നത് ബൈബിളിലെ കാര്യങ്ങളാണ്. പ്രിയ സഹോദരങ്ങളെ, പെന്തെകസ്തു സഹോദരങ്ങള് തെറ്റായി വ്യാഖ്യാനിക്കുന്ന മറ്റൊരു പദമാണ് വിഗ്രഹാരാധന.. വിഗ്രഹാരാധന തെറ്റാണു എന്ന് തന്നെയാണ് സഭയുടെ പഠനവും. പക്ഷെ ഇവിടെ നാം ആ വാക്കില് തന്നെ ഒളിഞ്ഞിരിക്കുന്ന പ്രഥമ അര്ഥം നോക്കിയാല് വിഗ്രഹങ്ങള്ക്ക്ക നല്കുന്ന ആരാധന. വിശുദ്ധ ഗ്രന്ഥമനുസരിച്ച് ആരാധന ദൈവത്തിനു മാത്രമുള്ളതാണ് എന്നി നമുക്ക് അറിയാം. ദൈവത്തെ മാത്രമേ ആരാധിക്കാവു. അപ്പോള് വിഗ്രഹാരാധന എന്ന് പറയുമ്പോള് ദൈവത്തിനു പകരം വിഗ്രഹങ്ങളെ , ദൈവമായി കണ്ടു ആരാധിക്കരുത് എന്ന് ചുരുക്കം പുറപ്പാടിന്റെ പുസ്തകത്തിലാണ് ദൈവം വിഗ്രഹങ്ങള് ഉണ്ടാക്കരുത് എന്ന കല്പ്പ ന നല്കുന്നത്. (20,) ഇസ്രേല് ജനം നാന്നുറോളം വര്ഷ്ങ്ങള് ഇജിപ്തില് അടിമത്തം അനുഭവിച്ചു. മോശയിലൂടെ ദൈവം അവരെ സ്വതന്ത്രരാക്കി . മോശ ദൈവവുമായി സംസാരിക്കാന് മലയിലേക്കു പോയി, കുറെ ദിവസമായിട്ടും കാണാതെ ആയപ്പോള് ജനം തങ്ങളുടെ സ്വര്ണന ആഭരണങ്ങള് ചേര്ത്തു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി ദൈവമായി ആരാധിച്ചു...ദൈവത്തിനു പകരം കാളക്കുട്ടിയെ ദൈവമായി കണ്ടു ആരാധിക്കുന്നു.. മോശയോട് ദൈവം പറയുന്ന കല്പ്പനയിലും പറയുന്നത് ഇത് തന്നെയാണ് ആകാശത്തിനു കീഴില് ഭൂമിക്കു മുകളില് ഒന്നിന്റെയും വിഗ്രഹങ്ങള് ഉണ്ടാകി ദൈവമായി ആരാധിക്കരുത്. സൃഷ്ട വസ്തുക്കളെ ദൈവമായി കാണാതിരിക്കുക..ദൈവത്തിനു കൊടുക്കുന്ന ആരാധന സൃഷ്ട വസ്തുക്കള്ക്ക്് നല്കാിതിരിക്കുക.. 

ആകാശത്തിനു കീഴില് ഭൂമിക്കു മുകളില് ഒന്നിന്റെയും രൂപം ഉണ്ടാക്കരുത് എന്ന് പറഞ്ഞ ദൈവം അതെ ബൈബിളില് പറയുന്ന മറ്റു വാക്കുകള് നോക്കാം.. 
ജനം ദൈവത്തിനും മോസേസ്സിനും എതിരായി സംസാരിച്ചപ്പോള് ദൈവം ആഗ്നേയ സര്പ്പേങ്ങളെ അയച്ചു. അതിന്റെ ദംശനം ഏറ്റവര് രക്ഷിക്കപ്പെടുന്നതിനു വേണ്ടി ദൈവം തന്നെ മോശയോട് പിത്തള സര്പ്പ്ത്തെ ഉണ്ടാക്കാന് ആവശ്യപ്പെടുന്നു. പുറപ്പാടു പുസ്തകത്തില് മോശയോട് രണ്ടു കെരൂബുകളെ ഉണ്ടാക്കാന് ആവശ്യപ്പെടുന്നു.( Exo 25:1 And the LORD speak unto Moses, saying, Exo 25:18-20) And thou shall make two cherubims of gold, of beaten work shall thou make them, in the two ends of the mercy seat. And make one cherub on the one end, and the other cherub on the other end: even of the mercy seat shall ye make the cherubims on the two ends thereof. And the cherubims shall stretch forth their wings on high, covering the mercy seat with their wings, and their faces shall look one to another; toward the mercy seat shall the faces of the cherubims be.) എസക്കിയേല് പ്രവാചകന്റെ പുസ്തകത്തില് ഈ കെരുബുകളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. Ezekiel 41:17–18 "17 From the door to the inner part of the House, and right around the whole wall of the inner room, outside and inside, were carved cherubs and palm trees, palm trees and cherubs alternating; each cherub had two faces - the face of a man turned toward the palm tree on one side and the face of a lion toward the palm tree on the other, all around the House. The cherubs and palm trees were carved." ദിനവൃത്താന്തം പുസ്തകത്തിലെ ഈ ഭാഗം ശ്രദ്ധിക്കു...David gave Solomon the plan "for the altar of incense made of refined gold, and its weight; also his plan for the golden chariot of the cherubim that spread their wings and covered the ark of the covenant of the Lord. All this he made clear by the writing of the hand of the Lord concerning it all, all the work to be done according to the plan" (1 Chr. 28:18–19). David’s plan for the temple, which the biblical author tells us was "by the writing of the hand of the Lord concerning it all," included statues of angels.
രൂപങ്ങള് ഉണ്ടാക്കരുത് എന്ന് പറഞ്ഞ ദൈവം തന്നെ രൂപങ്ങള് നിര്മിളക്കുവാന് ആവശ്യപ്പെടുന്നത് വിശുദ്ധ ഗ്രന്ടത്തില് തന്നെ നമ്മള് കാണുന്നുണ്ട്. മാത്രമല് രൂപങ്ങള് എങ്ങനെ നിര്മിuക്കണം എന്നും ദൈവം തന്നെ നിര്ദേനശങ്ങള് നല്കുദന്നുണ്ട്.. പുതിയ നിയമത്തിലേക്ക് വരുമ്പോള്, പഴയ നിയമത്തില് ദൈവം അരൂപി ആയിരുന്നെങ്കില്, പുതിയ നിയമത്തില് ദൈവത്തിനു രൂപമുണ്ട്.. ദൈവം മനുഷ്യരൂപം പ്രാപിച്ചതാണ് യേശു ക്രിസ്തു. ആ രൂപം കാണാനും സ്പര്ശിവക്കാനും സാധിക്കുന്നതായിരുന്നു..അത് കൊണ്ടാണ് യോഹന്നാന് തന്റെ ഒന്നാം ലേഖനത്തില് ഇപ്രകാരം പറയുന്നത് " ഞങ്ങള് കണ്ണ് കൊണ്ട് കണ്ടതും സ്പര്ഷിച്ചതുമായ ജീവന്റെ വചനമെന്നു..മനുഷ്യന് ആശയ ലോകത്തിലല്ല ജീവിക്കുന്നത്. യാതര്ത്യങ്ങളിലാണ്. ക്രിസ്തുവിന്റെ മനുഷ്യവതാരത്തിനു മുന്പു്വരെ ദൈവം അപ്രാപ്യമായ ഒരു യാതര്ത്യമായിരുന്നു.. മനുഹ്സ്യവതരത്തോടെ ദൈവം മനുഷ്യന് പ്രപ്യനായി തീര്ന്നു ..അത് കൊണ്ടാണ് യേശു പറയുന്നത് എന്നെ കാണുന്നവന് പിതാവിനെ കാണുന്നു എന്ന്.. ഇവയൊക്കെ വായിക്കുമ്പോള്, ദൈവം തന്നെ തന്റെ വാക്കുകള് തെറ്റിച്ചു എന്നാണോ അര്ത്ഥനമാക്കേണ്ടത്.. അല്ല. ഓരോന്നിന്റെയും അര്ഥംേ അതിന്റെ സാഹചര്യങ്ങളില് മനസിലാക്കാനാണ് നമ്മള് ശ്രമിക്കെണ്ടതും ശ്രദ്ധിക്കേണ്ടതും... 
യേശുവിന്റെ ജനന, പരസ്യ ജീവിത , മരണ ഉഥാന ശുശ്രൂഷകളെല്ലാം തന്നെ ദൈവീക രഹസ്യങ്ങളുടെ രൂപികരണം ആയിരുന്നു.. ഇസ്രേല് ജനം അന്യജാതികളുടെ ഇടയില് താമസിച്ചത് കൊണ്ടും, അവരില് അപ്രകാരമുള്ള പ്രവണതകള് ഉണ്ടായിരുന്നത് കൊണ്ടുമാണ്, ദൈവം വളരെ കര്ശതനമായ താക്കീത് നല്കി യത്. 
വിഗ്രഹങ്ങള് എന്നാ വാക്കിനു ബൈബിളില് പലവിധമായ അര്ത്ഥങ തലങ്ങളുണ്ട്...അതില് പരമ പ്രധാനമായതാണ്, ഒരു സൃഷ്ട വസ്ത്തുക്കളെയും ദൈവമായി കാണാതിരിക്കുക എന്നുള്ളത്... കത്തോലിക്ക സഭയില് ദൈവത്തെ അല്ലാതെ മാതവിനെയോ വിശുധരെയോ, ദൈവമായി കാണാന് പഠിപ്പിച്ചിട്ടില്ല., ദൈവം ഒന്ന് മാത്രം ആ ഒരു ദൈവത്തില് മൂന്നു ആളുകള് ഉണ്ട്.. ആ ദൈവത്തെ മാത്രമേ ആരാധിക്കാവു..ഇത് തന്നെയാണ് അന്നും ഇന്നും തിരുസഭാ മാതാവ് നമ്മെ പഠിപ്പിക്കുന്നത്... ഇതു പുസ്തകത്തിലാണ് നമ്മുടെ പെന്തകൊസ്തു സഹോദരങ്ങള് കണ്ടത്, കത്തോലിക്ക സഭ ദൈവത്തെ തള്ളി കളഞ്ഞു വിഗ്രഹങ്ങളുടെ പിന്നാലെ പൊയ് എന്നുള്ളത്..? 
ഇനി, കത്തോലിക്ക സഭയില് ഒരു കല്ലിനെയോ, തടിയെയോ, സ്വര്നങ്ങലെയോ, കാളയെയോ, പാമ്പിനെയോ ആരാധിക്കുന്നില്ല, വണങ്ങുന്നില്ല... തിരുസഭ ആരാധിക്കുന്ന ദൈവവും വണങ്ങുന്ന മാതാവും വിശുധരുമെല്ലാം സ്വര്ഗ വാസികളാണ്... മാതാവിന്റെയും വിശുധരുടെയും തിരുസ്വരൂപങ്ങള് ആരെയും ദൈവത്തില് നിന്നും അകട്ടിയിട്ടില്ല, അവരുടെ മാതൃകയും വിശുധിയുമെല്ലാം കൂടുതല് ദൈവത്തോട് അടുക്കുവാനാണ് നമ്മളെ സഹായിക്കുന്നത്.. കത്തോലിക്ക സഭയിലെ പരമ പ്രധാന ആരാധനയായ ബലി അര്പ്പതണം ഏതു കാളയുടെയും പംബിന്റെയും പേരിലാണ് അര്പ്പി ക്കുന്നത്?..അതില് പൂര്ണ മായി പങ്കു കൊണ്ട ഇതൊരു വ്യക്തിക്കും അറിയാം ആ ബലി അര്പ്പകണം ത്രീയേക ദൈവത്തിനു നമ്മള് നല്കു ന്ന ആരധനയാണെന്നു.
അടുത്തതായി വിഗ്രഹങ്ങളുടെ മുന്പിതല് നമ്മള് തല കുനിക്കുന്നതും കുമ്പിടുന്നതും , ആരാധനയാണോ? 
വിശുദ്ധ ഗ്രന്ഥം 1ദിനവൃത്താന്തം പറയന്നു, ജനം തങ്ങളുടെ ദൈവമായ കര്ത്താനവിനെ കുമ്പിട്ടു ആരാധിക്കുകയും രാജാവിനോട് ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു..ഇവിടെ രാജാവിനു കൊടുക്കുന്ന ആദരവ് ദൈവട്തിന്ടെആരധനയെ കവര്ന്നെടുക്കുന്നില്ല. ഇതാ പെന്തകൊസ്തു സഹോദരങ്ങളുടെ ബൈബിള് തന്നെ പറയുന്നു മറ്റൊരുഭാഗം രാജാക്കന്മാരുടെ ഒന്നാം പുസ്തകം അദ്ധ്യായം18വാക്യം 7. “ഓബദ്യാവു വഴിയിൽ ഇരിക്കുമ്പോൾ ഏലീയാവു എതിരേറ്റുവരുന്നതു കണ്ടു അവനെ അറിഞ്ഞിട്ടു സാഷ്ടാംഗം വീണു” ഈ സാഷ്ട്ടംഗം വീഴല് ആരാധനയാണോ? പെന്തകൊസ്തു സഹോദരങ്ങളുടെ ബൈബിള് വീണ്ടും സാഷ്ടന്ഗത്തെ പട്ടി പറയുന്നത് നോക്ക് ഉല്പ്പളത്തി പുസ്തകം നാല്പ്പത്തി മൂന്നാം അധ്യായത്തില് "യോസേഫ് വീട്ടിൽവന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പാകെ വെച്ചു അവനെ സാഷ്ടാംഗം നമസ്കരിച്ചു. അവൻ അവരോടു കുശലപ്രശ്നം ചെയ്തു: നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൌഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവർ: ഞങ്ങളുടെ അപ്പനായ നിന്റെ അടിയാന്നു സുഖം തന്നേ; അവൻ ജീവനോടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.” ഈ സാഷ്ടാങ്ങവും നമസ്ക്കാരവും ആരാധനയാണോ...? "യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽമൂപ്പന്മാരും തലയിൽ മണ്ണുവാരിയിട്ടുകൊണ്ടു സന്ധ്യവരെ സാഷ്ടാംഗം വീണു കിടന്നു:" ജോഷ്വയുടെ പുസ്തകം ഏഴാം അധ്യായത്തില് പറയുന്ന ഈ വാക്യം നോക്ക്, യഹോവയുടെ പെട്ടകത്തിന് മുന്പിുല് എന്ന് വളരെ വ്യക്തമായി പെന്തകൊസ്തു ബൈബിള് തന്നെ പറയുന്നു ..ഒരു പെട്ടകത്തിന് മുന്നില് സാഷ്ടാംഗം വീണു കിടക്കുന്നത് എന്തിനാണ്...? അതും വിഗ്രഹാരാധനയല്ലേ..? പ്രിയപ്പെട്ടവരേ ദൈവവചനത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന നിങ്ങള് ഈ ഭാഗങ്ങള് കാനത്തതാണോ, അതോ കണ്ടില്ലെന്നു നടിക്കുന്നതാണോ...? പൂര്വങപിതാവായ അബ്രഹാം ചെയ്തത് നിങ്ങളുടെ സത്യവേദ പുസ്തകത്തില് കൊടുത്തിരിക്കുന്നത് നിങ്ങള് വായിച്ചില്ലേ.."അപ്പോൾ അബ്രാഹാം എഴുന്നേറ്റു ആ ദേശക്കാരായ ഹിത്യരെ നമസ്കരിച്ചു അവരോടു സംസാരിച്ചു:" ഈ നമസ്ക്കാരം എങ്ങനെയുള്ളതായിരുന്നു...? അത് ദൈവത്തിനു അബ്രഹാം നല്ക്കിങയ ആരാധനയ്ക്ക് കോട്ടം വരുത്തിയോ... ചൈനയിലും ജപ്പാനിലും ആളുകള് പരസ്പ്പരം കാണുമ്പോള് തലകുനിച്ചു ആദരവ് പ്രകടിപ്പിക്കുന്നതും വിഗ്രഹാരാധന ആകുമോ...? വെളിപ്പാട് പുസ്തകം വളരെ വ്യക്തമായി വിശുധാരെ കുറിച്ച് പറഞ്ഞിട്ടുണ്ട്...അപ്രകാരമുള്ള വിശുധാരെ ബഹുമാനിക്കുന്നതും വനഗുന്നതും അവരിലൂടെ ദൈവത്തെ ആരാധിക്കുന്നതും മഹത്വപ്പെടുത്തുന്നതും തെറ്റാണോ?
പ്രിയ സഹോദരങ്ങളെ, വചനം വളച്ചൊടിച്ചു കുറ്റം പറഞ്ഞു നടക്കനുല്ലതല്ല. അത് ജീവിക്കനുല്ലതാണ്...നമുക്ക് ഇത് മറക്കാതിരിക്കാം കത്തോലിക്ക സഭ വണങ്ങുന്ന , ബഹുമാനിക്കുന്ന വിശുദ്ധരുടെ ചിത്രങ്ങള്ക്കും രൂപങ്ങള്ക്കും മുന്നില് നില്ക്കു മ്പോള് രണ്ടു കാര്യങ്ങള് സംഭവിക്കുന്നു.. ഒന്ന് ആ വ്യക്ത്തിത്വതെ നാം ബഹുമാനിക്കുന്നു... രണ്ടു അവരെ ഈ കൃപാവരം കൊണ്ട് നിറച്ച ദൈവത്തെ ആരാധിക്കുന്നു... പറഞ്ഞവാസിക്കുന്നതിനു മുന്പ്ത ഒരു ചോദ്യം കൂടെ, ഒന്നാമത്തെ കല്പ്പാന പ്രകാരം ചിത്രങ്ങളും രൂപങ്ങളും തെറ്റാണെങ്കില് , ഇന്ന് നമ്മുടെ ഫോട്ടോ എടുക്കുന്നതും തെറ്റല്ലേ... ? കല്പ്പ്നയുടെ വാച്യാര്ത്ത്ത്തില് അതും തെറ്റ് തന്നെയാണ് എന്ന് ഒര്മിപ്പിച്ചുകൊള്ളട്ടെ... ദൈവം നമ്മെ അനുഗ്രഹിക്കട്ടെ....

No comments:

Post a Comment